
കോഴിക്കോട്: എല്‍ഡിഎഫിനെതിരെ കടുത്ത വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍. ഇടതുമുന്നണി യുഡിഎഫിന്റെ വികസനനേട്ടങ്ങളുടെ പിതൃത്വം ഏറ്റെടുക്കുന്നുവെന്നാണ് ആരോപണം. ഇടതുമുന്നണിക്ക് അവകാശപ്പെടാന്‍ വികസനനേട്ടങ്ങളൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനത്തില്‍നിന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ മാത്രമല്ല വി.എസ്. അച്യുതാനന്ദനെയും സര്‍ക്കാര്‍ ഒഴിവാക്കിയതില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു.
ബിജെപി കെ സുരേന്ദ്രനെ പ്രദര്‍ശനവസ്തുവാക്കി മഹത്വവല്‍ക്കരിക്കുന്നതില്‍ ഗൂഢാലോചനയുണ്ടെന്നും മുല്ലപ്പളളി രാമചന്ദ്രന്‍ പറഞ്ഞു. യുഡിഎഫ് എംഎല്‍എമാരുടെ സത്യാഗ്രഹം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അതിനായി സ്പീക്കര്‍ ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. വരുന്ന തിരഞ്ഞെടുപ്പിൽ ജയസാധ്യത മാത്രമായിരിക്കും സ്ഥാനാർഥി നിർണയത്തിൽ മാനദണ്ഡമാവുകയെന്ന് വ്യക്തമാക്കിയ കെപിസിസി പ്രസിഡന്റ് കൂട്ടായ്മയോടെ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും വിശദമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam