ശബരിമല വിമാനത്താവളത്തിന് കേന്ദ്രം അനുമതി നൽകണം; കണ്ണൂരില്‍ യുഡിഎഫ് സര്‍ക്കാര്‍ നടത്തിയത് പ്രഹസനമെന്ന് മുഖ്യമന്ത്രി

Published : Dec 09, 2018, 12:03 PM ISTUpdated : Dec 09, 2018, 12:26 PM IST
ശബരിമല വിമാനത്താവളത്തിന് കേന്ദ്രം അനുമതി നൽകണം; കണ്ണൂരില്‍ യുഡിഎഫ് സര്‍ക്കാര്‍ നടത്തിയത് പ്രഹസനമെന്ന് മുഖ്യമന്ത്രി

Synopsis

ശബരിമല വിമാനത്താവളത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകണമെന്ന് മുഖ്യമന്ത്രി. കേന്ദ്ര വ്യോമയാന മന്ത്രിയോടാണ് മുഖ്യമന്ത്രി ആവശ്യം ഉന്നയിച്ചത് .

കണ്ണൂര്‍: ശബരിമല വിമാനത്താവളത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂർ  അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെയാണ് കേന്ദ്ര വ്യോമയാന മന്ത്രിയോട് മുഖ്യമന്ത്രി ആവശ്യം ഉന്നയിച്ചത്. കണ്ണൂരില്‍ യുഡിഎഫ് സര്‍ക്കാര്‍ നടത്തിയത് പ്രഹസനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2001 മുതൽ 2006 വരെയുള്ള കാലഘട്ടത്തില്‍ കണ്ണൂര്‍ വിമാനത്താവള പദ്ധതി യുഡിഎഫ് നിശ്ചലമാക്കിയെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു. അഞ്ചുവര്‍ഷക്കാലം വിമാനത്താവളവുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനവും നടന്നില്ല. 1996ല്‍ ആരംഭിച്ച വിമാനത്താവളമെന്ന ആശയം യാഥാര്‍ഥ്യമാകാന്‍ ഇത്രയും വൈകേണ്ട കാര്യമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി പുനരുജ്ജീവിപ്പിച്ചത് വിഎസ് മന്ത്രിസഭയാണെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു