മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്റ്

Published : Sep 19, 2018, 09:21 PM ISTUpdated : Sep 19, 2018, 11:47 PM IST
മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്റ്

Synopsis

മുല്ലപ്പള്ളി രാമചന്ദ്രൻ പുതിയ കെപിസിസി പ്രസിഡന്‍റ്. കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് , എം ഐ ഷാനാവാസ് എന്നിവരെ വര്‍ക്കിംഗ് പ്രസിഡന്‍റുമാരാക്കി. കെ മുരളീധരനെ പ്രചാരണ സമിതി അധ്യക്ഷനായും കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുൽ ഗാന്ധി നിയമിച്ചു.

മുല്ലപ്പള്ളി രാമചന്ദ്രൻ പുതിയ കെപിസിസി പ്രസിഡന്‍റ്. കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് , എം ഐ ഷാനാവാസ് എന്നിവരെ വര്‍ക്കിംഗ് പ്രസിഡന്‍റുമാരാക്കി. കെ മുരളീധരനെ പ്രചാരണ സമിതി അധ്യക്ഷനായും കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുൽ ഗാന്ധി നിയമിച്ചു.

മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി അധ്യക്ഷനായി രാഹുൽ ഗാന്ധി തീരുമാനിച്ചത്. മുല്ലപ്പള്ളിയെ അധ്യക്ഷനാക്കണമെന്ന എ,ഐ ഗ്രൂപ്പ് നേതൃത്വങ്ങളുടെ നിര്‍ദേശത്തിന് രാഹുൽ ഗാന്ധി ചെവി കൊടുത്തു. സാമുദായിക സമവാക്യം പാലിക്കാനും പുതിയ പട്ടികയിൽ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ശ്രദ്ധിച്ചു. എം എം ഹസന്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയുന്പോള്‍ എം ഐ ഷാനാവാസിനെ വര്‍ക്കിംഗ് പ്രസിഡന്‍റാക്കി. മുല്ലപ്പള്ളിക്കൊപ്പം അധ്യക്ഷസ്ഥാനത്തേയ്ക്ക് സജീവമായി പരിഗണിക്കപ്പെട്ടവരായിരുന്നു  കെ സുധാകരനും  കൊടിക്കുന്നിൽ സുരേഷും. ഇവരെയും  വര്‍ക്കിംഗ് പ്രസിഡന്‍റുമാരാക്കുന്നതിലൂടെ ഇരുവര്‍ക്കുമായി വാദിച്ചവരെയും രാഹുൽ ഗാന്ധി തൃപ്തിപ്പെടുത്തി. കെ മുരളീധരനെ നേതൃപദവിയിൽ എത്തിക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ മുരളീധരനെ പ്രചാരണ സമിതി അധ്യക്ഷനാക്കിയത്. ബെന്നി ബെഹ്നാനെ യുഡിഎഫ് കണ്‍വീനറക്കാനും ധാരണയുണ്ട്. മുന്നണി വിഷയമായതിൽ ഇക്കാര്യത്തിൽ പ്രഖ്യാപനം കേരളത്തിലുണ്ടാകും. അതേസമയം പിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് സാധ്യത കല്‍പിച്ചിരുന്ന വി ഡി സതീശനെ പരിഗണിച്ചില്ല. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിൽ പാര്‍ട്ടിയെ മികച്ച വിജയത്തിലെത്തിക്കുകയെന്നതാണ് പുതിയ നേതൃത്വത്തിന്‍റെ പ്രധാന ചുമതല. തിരിച്ചടിയുണ്ടായാൽ കെ.പി.സി.സി നേതൃത്വത്തിൽ മാറ്റമുണ്ടാകുമെന്ന മുന്നറിയിപ്പും   ഹൈക്കമാന്റ് നല്‍കുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാനത്ത് പുതിയ വ്യക്തിഗത രേഖ നടപ്പാക്കാൻ തീരുമാനം, 'നേറ്റിവിറ്റി കാർഡ്' സ്വന്തം അസ്തിത്വം തെളിയിക്കാനുള്ള ദുരവസ്ഥക്ക് പരിഹാരമെന്ന് മുഖ്യമന്ത്രി
കയ്യിൽ എംഡിഎംഎ; എക്സൈസിനെ കണ്ടതോടെ കത്തികൊണ്ട് ആക്രമിച്ച് പ്രതികൾ, കൊല്ലത്ത് രണ്ടു പേർ അറസ്റ്റിൽ