
തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മന്ത്രിമാരെ വിളിച്ചുണർത്തൽ സമരം. സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ജനകീയ കൂട്ടായ്മാ പ്രവർത്തകരാണ് മന്ത്രിമാരെ ഫോണിൽ വിളിച്ചത്.
മന്ത്രിമാരെ മാറി മാറി വിളിക്കുന്നതാണ് സമരമുറ. ചില മന്ത്രിമാർ പരിശോധിക്കാമെന്ന് മറുപടി നൽകി. ചിലരാകാട്ടെ പൊലീസാണ് നടപടി എടുക്കേണ്ടതെന്ന് പറഞ്ഞു. ചിലർഫോൺ പിഎയ്ക്ക് കൈമാറി. ഇന്ന് മന്ത്രിമാർ, ഇനിയും അറസ്റ്റ് നീണ്ടാൽ ഡിജിപി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിളിക്കാനാണ് സമര സമിതിയുടെ നീക്കം. കൊച്ചിയിൽ കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിന് പിന്തുണ നൽകികൊണ്ടാണ് ജനകീയ കൂട്ടായ്മയുടെ സമരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam