ശബരിമല; എഐസിസിയുടെയും കെപിസിസിയുടെയും നിലപാടുകള്‍ തമ്മില്‍ വൈരുധ്യമില്ല: മുല്ലപ്പള്ളി

Published : Oct 18, 2018, 12:56 PM ISTUpdated : Oct 18, 2018, 12:57 PM IST
ശബരിമല; എഐസിസിയുടെയും കെപിസിസിയുടെയും നിലപാടുകള്‍ തമ്മില്‍ വൈരുധ്യമില്ല: മുല്ലപ്പള്ളി

Synopsis

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചതിനെ ചരിത്ര വിധിയെന്ന അഭിപ്രായത്തോടെയാണ് ദേശീയ തലത്തില്‍ കോണ്‍ഗ്രസ് സ്വാഗതം ചെയ്തത്.കേരളത്തിലും ആദ്യം കോടതി വിധി നടപ്പാക്കണമെന്ന രീതിയില്‍ പ്രതികരണങ്ങള്‍ വന്നെങ്കിലും പിന്നീട് എതിര്‍പ്പുമായി കോണ്‍ഗ്രസ് സമരം ആരംഭിക്കുകയായിരുന്നു.

ദില്ലി:ശബരിമല വിഷയത്തിൽ എഐസിസിയുടെയും കെപിസിയുടെയും നിലപാടുകൾ തമ്മിൽ വൈരുധ്യമില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പളി രാമചന്ദ്രൻ. ദില്ലിയിൽ രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു മുല്ലപ്പളി. സംസ്ഥാനത്തെ അവസ്ഥ രാഹുൽ ഗാന്ധിയുമായി വിശദമായി ചർച്ച ചെയ്തതായി രമേശ് ചെന്നിത്തല പറഞ്ഞു. കോണ്ഗ്രസ്സ് പ്രത്യക്ഷ സമരത്തിനില്ല. അതിനാൽ ഹൈക്കമാന്‍റിന്‍റെ അനുമതി തേടിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തിലെ സാഹചര്യം പരിഗണിക്കണമെന്ന് എ.കെ ആന്‍റണിയും കെ.സി വേണുഗോപാലും രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചതിനെ ചരിത്ര വിധിയെന്ന അഭിപ്രായത്തോടെയാണ് ദേശീയ തലത്തില്‍ കോണ്‍ഗ്രസ് സ്വാഗതം ചെയ്തത്.

കേരളത്തിലും ആദ്യം കോടതി വിധി നടപ്പാക്കണമെന്ന രീതിയില്‍ പ്രതികരണങ്ങള്‍ വന്നെങ്കിലും പിന്നീട് എതിര്‍പ്പുമായി കോണ്‍ഗ്രസ് സമരം ആരംഭിക്കുകയായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോണ്‍ഗ്രസും ആര്‍എസ്എസും അവിശുദ്ധ കൂട്ടുക്കെട്ടിലാണെന്ന ആരോപണങ്ങളാണ് എല്‍ഡിഎഫ് ഉന്നയിക്കുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വി പ്രിയദര്‍ശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും; കോര്‍പറേഷനിൽ ആര്‍പി ശിവജി സിപിഎം കക്ഷി നേതാവാകും
യാത്രക്കിടയിൽ ഇനി വൃത്തിയുള്ള ശുചിമുറി അന്വേഷിച്ച് അലയണ്ട; 'ക്ലൂ' ഉടൻ വിരൽത്തുമ്പിലെത്തും, ഡിസംബർ 23ന് ആപ്പ് ഉദ്ഘാടനം ചെയ്യും