കനത്ത മഴയില്‍ മുംബൈ പട്ടിണി; ഡബാവാലകള്‍ ഇന്നില്ല

Published : Aug 30, 2017, 12:34 PM ISTUpdated : Oct 05, 2018, 01:04 AM IST
കനത്ത മഴയില്‍ മുംബൈ പട്ടിണി; ഡബാവാലകള്‍ ഇന്നില്ല

Synopsis

 മുംബൈ: മഹാനഗരത്തിലെ ജനജീവിതത്തിന്‍റെ ഭാഗമായ ഡബാവാലകള്‍ ഇന്നുണ്ടാവില്ല. കനത്ത മഴയെത്തുടര്‍ന്നാണ് ഭക്ഷണ പൊതികളെത്തിക്കുന്ന  സേവനം ഇന്നത്തേക്ക് ഉപേക്ഷിച്ചത്. മഴയില്‍ മുംബൈയിലെ സബര്‍ബന്‍ ട്രയിന്‍ ഗതാഗതം താറുമാറായതാണ് ഇവര്‍ക്ക് ഭീഷണിയായത്. 5000ത്തിലധികം ഡബാവാലകള്‍ ദിവസവും രണ്ടുലക്ഷം ഭക്ഷണപൊതികളാണ് നഗരത്തിലെ വിവിധയിടങ്ങളില്‍ മുടങ്ങാതെ എത്തിക്കുന്നത്.  

എന്നാല്‍ സേവനം നാളെ പുനരാരംഭിക്കുമെന്ന് ഡബാവാലകളുടെ പ്രതിനിധി സുഭാഷ് തലേക്കര്‍ അറിയിച്ചു. പുനെയിലെ ഗ്രാമങ്ങളില്‍ നിന്നള്ളവരാണ് ഡബാവാലകളായി ജോലി നോക്കുന്നവരില്‍ ഭുരിഭാഗവും. നിത്യജീവിതത്തിന്‍റെ ഭാഗമായതിനാല്‍ അപൂര്‍വ്വമായേ ഇവര്‍ അവധിയെടുക്കാറുള്ളൂ. മഹാരാഷ്ട്ര സംവരണ റാലിയില്‍ പങ്കെടുക്കാന്‍ ആഗസ്റ്റ് 9 ന് ഡബാവാലകള്‍ അവധിയെടുത്തിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബസ്, ട്രെയിൻ, ആശുപത്രി വിവരങ്ങൾ ഒരിടത്ത്, തീർത്ഥാടകർക്കുള്ള സേവനങ്ങൾ വിരൽത്തുമ്പിൽ; ശബരി പോർട്ടലിന് തുടക്കമായി
രാഷ്ട്രപതി അനുമതി നൽകി, എൽഡിഎഫ് കാലത്തെ സ്വകാര്യ സർവകലാശാല ബിൽ 2025 അസാധുവായി; പുതിയ ബിൽ ഉടൻ