
മുംബൈ: ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈ ലോകത്ത് അരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയില്‍ 16ാം സ്ഥാനത്ത്. സേഫ് സിറ്റീസ് ഇന്‍ഡെക്‌സ് 2017 പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് കണക്കുകള്‍. ടോക്കിയോ, സിങ്കപ്പൂര്‍ ഒസാക്ക എന്നിവയാണ് ഏറ്റവും സുരക്ഷിതമായ നഗരം. ഏറ്റവും അരക്ഷിതമായ നഗരങ്ങള്‍ കറാച്ചിയും മ്യാന്‍മാറിലെ യാന്‍ഗോണ്‍, ബംഗ്ലാദേശിലെ ധാക്ക എന്നിവയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സാമ്പത്തിക വളര്‍ച്ച,ആരോഗ്യ ഇന്‍ഡെക്‌സ് മറ്റു ജീവിത സാഹചര്യങ്ങളെല്ലാം മികച്ചതാണെങ്കിലും തീവ്രവാദി ആക്രമണങ്ങള്‍, ഭീഷണികള്‍ എന്നിവ റാങ്കിങ് താഴാന്‍ കാരണമാകുമെന്ന് ന്യൂയോര്‍ക്കിനെ ചൂണ്ടിക്കാട്ടി സേഫ് ഇന്‍ഡക്്‌സ് അധികൃതര്‍ വ്യക്തമാക്കി. ഡിജിറ്റല്‍, ഹെല്‍ത്ത്, ഭൗതിക സാഹചര്യം എന്നിവയുടെ അടിസ്ഥാനത്തില്‍ ലോകത്ത് 44ാം സ്ഥാനത്താണ് മുംബൈ, ഇക്കാര്യത്തില്‍ ദില്ലി 43ാം സ്ഥാനത്താണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam