മുംബൈക്കാരി യുവതിയുടെ വിവാഹമോചന കാരണങ്ങള്‍ ഞെട്ടിക്കുന്നത്

Published : Nov 10, 2017, 06:39 PM ISTUpdated : Oct 04, 2018, 07:47 PM IST
മുംബൈക്കാരി യുവതിയുടെ വിവാഹമോചന കാരണങ്ങള്‍ ഞെട്ടിക്കുന്നത്

Synopsis

മുംബൈ:  യുവതി നല്‍കിയ വിവാഹമോചന പരാതി പോലീസിനെപ്പോലും ഞെട്ടിച്ചു. മുംബൈയിലാണ് സംഭവം ഒരു സ്വകാര്യസ്ഥാപനത്തിലെ ഉദ്യോസ്ഥയായ പെണ്‍കുട്ടിയാണ് പരാതിയുമായി രംഗത്ത് എത്തിയത്. വിരാട് സ്വദേശിയായ നികേഷ് ഗിരിയെ 2016 മാര്‍ച്ചില്‍ ആയിരുന്നു യുവതി വിവാഹം കഴിച്ചത്. ആദ്യ രാത്രിയില്‍ തന്നെ അസാധാരണ സാഹചര്യത്തിന് ഇരയായി. 

തനിക്ക് ലൈംഗികശേഷിയില്ലെന്ന വിവരം നികേഷ് പെണ്‍കുട്ടിയെ അറിയിച്ചു. അന്നു രാത്രിയില്‍ മുറിയിലെത്തിയത് അനില്‍ യാദവെന്ന നവവരന്‍റെ ഡോക്ടര്‍ സുഹൃത്തായിരുന്നു. കൂട്ടുകാരന് കീഴടങ്ങാന്‍ പെണ്‍കുട്ടി തയ്യാറായില്ല. തുടര്‍ന്ന് ഇരുവരും പുറത്താക്കിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി കിടന്നത്  ഹര്‍ജിയില്‍ പറയുന്നതായി പോലീസ് പറയുന്നു. 

വരും ദിവസങ്ങളില്‍ കൂടുതല്‍ പീഡനങ്ങള്‍ കാത്തിരിക്കുകയായിരുന്നു. നികേഷും ഡോക്ടറും ചേര്‍ന്ന് യുവതിയെ കീഴപ്പെടുത്താന്‍ ശ്രമിച്ചു. തുടര്‍ച്ചയായി പരാജയപ്പെട്ട് ഭര്‍ത്താവിന്‍റെ സഹായത്തോടെയുള്ള കൂട്ടുകാരന്‍റെ ബലാത്സംഗ ശ്രമങ്ങള്‍ക്ക് നിന്നപ്പോള്‍ പിന്നെ ഭര്‍ത്തൃപിതാവ് പന്നാലാല്‍ ഗിരിയുടേതായിരുന്നു. രാത്രി യുവതിക്കരികില്‍ വന്നു കിടന്ന പന്നാലാല്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുക പതിവായി.

മുറിയില്‍ നിന്നും പുറത്തു കടന്നായിരുന്നു പീഡനത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഭര്‍ത്തൃമാതാവ് കലാവതിയും സഹോദരി മോണയും ഇതിന് കൂട്ടു നില്‍ക്കുമായിരുന്നു. മാനസീക ശാരീരിക പീഡനം സഹിക്കാന്‍ കഴിയാതെ ആറുമാസം മുമ്പായിരുന്നു യുവതി വിവരങ്ങളെല്ലാം സ്വന്തം വീട്ടില്‍ പറഞ്ഞത്. തുടര്‍ന്ന് തന്നെ കാണാന്‍ വീട്ടിലെത്തിയ പിതാവിനെ വീട്ടില്‍ നിന്നും പുറത്താക്കി. 

വീട്ടിലേക്ക് പോയ യുവതിയെ കഴിഞ്ഞ 17 ന് വീട്ടിലെത്തിയ ഭര്‍ത്തൃപിതാവും മാതാവും ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി പരാതിയില്‍ പറഞ്ഞിട്ടുണ്ട്. സംഭവം ഗൗരവമായി എടുത്തിരിക്കുന്ന പോലീസ് നികേഷിനെയും മാതാപിതാക്കളെയും ഡോക്ടര്‍ സുഹൃത്തിനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടു യുവതി സമര്‍പ്പിച്ച പരാതി കുടുംബക്കോടതിക്ക് മുന്നിലേക്ക് പോലീസ് കൈമാറുകയും ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാങ്ങിയത് 36000 രൂപയുടെ ഫോൺ, 2302 രൂപ മാസത്തവണ; മൂന്നാമത്തെ അടവ് മുടങ്ങി; താമരശേരിയിൽ യുവാവിന് കുത്തേറ്റു
പുതുവർഷത്തെ വരവേൽക്കാൻ തിരുവനന്തപുരത്തും പാപ്പാഞ്ഞിയെ കത്തിക്കും; അറിയേണ്ടതെല്ലാം