
മുംബൈ: മുംബൈ നഗരത്തിൽ 2034 വരെ നടപ്പാക്കേണ്ട വികസന പദ്ധതികള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. വികസന പദ്ധതികള്‍ക്ക് വെല്ലുവിളിയായ സ്ഥലദൗർലഭ്യം മറികടക്കാനുള്ള നിർദേശങ്ങളോടെയാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്.
3355 ഏക്കർ ഭൂമിയിൽ നഗരസവികസനം. ഇതിനായി സര്‍ക്കാര്‍ ഭൂമിയും സ്വകാര്യ ഭൂമിയും ഉപയോഗിക്കും. പാര്‍പ്പിട നിര്‍മാണത്തിനാണ് ഊന്നൽ. 2100 ഹെക്ടർ സ്ഥലത്ത് താമസസൗകര്യം ഒരുക്കും. 300 ഏക്കര്‍ ഉപ്പുപാടത്ത് സാധാരണക്കാര്‍ക്ക് വീടു വച്ച് നല്‍കും. ആകെ പത്തു ലക്ഷം വീടുകള്‍ നിര്‍മിക്കാനാണ് പദ്ധതി.
എൺപത് ലക്ഷം തൊഴിലവസരങ്ങൾ നഗരത്തിൽ സൃഷ്ടിക്കാനും മാസ്റ്റർ പ്ലാൻ ലക്ഷ്യമിടുന്നുണ്ട്. തീയേറ്ററുകള്‍,മ്യൂസിയം, പാര്‍ക്കുകള്‍, കളിസ്ഥാലങ്ങള്‍, തീം ഗാര്‍ഡനുകള്‍, വൃദ്ധസദനങ്ങള്‍, വീടില്ലാത്തവര്‍ക്കായി ഷെല്‍ട്ടര്‍ ഹോമുകള്‍ തുടങ്ങിയവയെല്ലാം മാസ്റ്റര്‍ പ്ലാന്‍ വിഭാവന ചെയയ്യുന്നുണ്ട്.
പാർക്കിംഗ് സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ പുതിയ പേ ആൻഡ് പാർക്കിംഗുകൾ ഒരുക്കും. അതേ സമയം പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലങ്ങളിൽ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തില്ല. ഗതാഗത കുഴുക്ക് പരിഹരിക്കാനുള്ള പദ്ധതികൾ കുറവെന്ന എന്ന വിമർശനവുമുണ്ട്. നഗരത്തിന്റെ വളർച്ച ലക്ഷ്യമിട്ട് വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ ഇതെല്ലാം എത്ര കണ്ട് യഥാർത്ഥ്യമാക്കുമെന്നതാണ് പ്രധാന ചോദ്യം. മുംബൈ നഗരത്തിന്റെ വികസനം മുന്നിൽ കണ്ട് 1991-ൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാനും ഇതേ വരെ നടപ്പാക്കിയിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam