പൊലീസ് പറയുന്നു,നാട്ടുകാര്‍ ഈ പൂച്ചയെ കണ്ട് പഠിക്കണം

Published : Jan 14, 2018, 02:47 PM ISTUpdated : Oct 04, 2018, 05:49 PM IST
പൊലീസ് പറയുന്നു,നാട്ടുകാര്‍ ഈ പൂച്ചയെ കണ്ട് പഠിക്കണം

Synopsis

മുംബൈ: റോഡിലെ തിരക്കില്‍ സിഗ്നലുകള്‍ പോലും കാത്ത് നില്‍ക്കാന്‍ മനസ് കാണിക്കാത്തവര്‍ക്ക് ഗതാഗത നിയമങ്ങള്‍ പാലിക്കേണ്ട ആവശ്യങ്ങള്‍ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് മുംബൈ പോലീസ്. ചെറുതും വലുതുമായ റോഡ് നിയമങ്ങള്‍ പാലിക്കുന്നത് വാഹനം ഉപയോഗിക്കുന്നവര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും സഹായമാകുമെന്ന സന്ദേശമാണ് മുംബൈ പൊലീസ് പങ്ക് വച്ചിരിക്കുന്ന വീഡിയോ നല്‍കുന്നത്. 

റോഡ് ക്രോസ് ചെയ്യാന്‍ സിഗ്നല്‍ കാത്ത് നില്‍ക്കുന്ന പൂച്ചയുടെ വീഡിയോ പങ്കുവച്ച് ജനങ്ങള്‍ക്ക് ട്രാഫിക് നിയമങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കാന്‍ മുംബൈ പൊലീസിന്റെ ശ്രമം.   റോഡ് അപകടങ്ങളും റോഡ് അപകടങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണവും ദിന പ്രതി കൂടി വന്നതോടെയാണ് ബോധവല്‍ക്കരണ മാധ്യമമായി മുംബൈ പൊലീസ് ട്വിറ്ററില്‍ അക്കൗണ്ട് തുറക്കുന്നത്. 

സജീവമായി ഇടപെടലുകള്‍ നടത്തുന്നതിനൊപ്പം ജനങ്ങള്‍ക്ക് പറയാന്‍ ഉള്ളതും മുംബൈ പൊലീസ് അക്കൗണ്ടിലൂടെ നിരീക്ഷിക്കുന്നുണ്ട്. തിരക്കേറിയ റോഡ് വളരെ അശ്രദ്ധമായി ക്രോസ് ചെയ്യുന്നത് ഒഴിവാക്കാന്‍ സന്ദേശം നല്‍കിയാണ് റോഡ് ക്രോസ് ചെയ്യാന്‍ സിഗ്നല്‍ കാത്ത് നില്‍ക്കുന്ന വീഡിയോ മുബൈ പൊലീസ് പങ്ക് വച്ചിരിക്കുന്നത്. 

പൊലീസിന്റെ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് ഒപ്പം മുംബൈയിലെ ഗതാഗത നിയന്ത്രണത്തിലെ പോരായ്മകളും വീഡിയോയ്ക്ക് മറുപടി നല്‍കിക്കൊണ്ട് ആളുകള്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കുടിയൊഴിപ്പിച്ച ആളുകളെ കാണാനാണ് റഹീം പോയത്, അല്ലാതെ ഇംഗ്ലീഷ് വ്യാകരണ പരീക്ഷ എഴുതാനല്ല'; മന്ത്രി വി ശിവൻകുട്ടി
സുപ്രധാന യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; കേന്ദ്ര ബജറ്റ് അവതരണത്തിന് മുൻപ് സാമ്പത്തിക വിദഗ്‌ദരെ കാണും