
മുംബൈ: ചില സാഹചര്യങ്ങളില്‍ യുക്തി എന്ന പദത്തിന് ജീവിത്തില്‍ തീരെ സ്ഥാനമുണ്ടാവില്ല. പിന്നെ ചിലത് കാണുമ്പോള്‍ ഓരോ കീഴ്‌വഴക്കങ്ങളാകുമ്പോ പാലിച്ചല്ലേ പറ്റൂ എന്ന ഡയലോഗ് ഓര്‍മവരികയും ചെയ്യും. പറഞ്ഞുവരുന്നത് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ ആഘോഷിച്ച ഒരു മരം നടീല്‍ ചടങ്ങിനെക്കുറിച്ചാണ്. ട്രോളന്‍മാരുടെ തലസ്ഥാനമായ കേരളത്തിലല്ല സംഗതി. അങ്ങ് ദൂരെ മഹാരാഷ്‌ട്രയിലാണ്.
വാസായ് വിരാറില്‍ നിന്നുള്ള മേയര്‍ പ്രവീണ ഠാക്കൂര്‍ ആണ് മരം നട്ട് ട്രോളന്‍മാര്‍ക്ക് ഇരയായത്. മരം നടീല്‍ അത്ര മോശം കാര്യമാണോ എന്നാണ് ചോദിക്കുന്നതെങ്കില്‍ തീര്‍ച്ചയായും അല്ല. പക്ഷെ പ്രവീണ മരം നട്ടത് കനത്ത മഴയത്തായിരുന്നു. അതിനെന്താ കുഴപ്പമെന്നാണെങ്കില്‍ ഇതിനുത്തരം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ഈ ചിത്രം പറയും.
നനഞ്ഞു കുളിച്ച് മരം നടീല്‍ പൂര്‍ത്തിയാക്കിയ പ്രവീണ കീഴ്‌വഴക്കം പാലിക്കാനായി ചെടിക്ക് വെള്ളവും ഒഴിച്ചു. ഇതാണ് ട്രോളന്‍മാര്‍ ആഘോഷമാക്കിയത്. ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തില്‍ പ്രവീണയ്ക്ക് ഒപ്പമുള്ളവര്‍ കുട പിടിച്ചു നില്‍ക്കുകയും പ്രവീണയ്‌ക്കു കുടപിടിച്ചു കൊടുക്കുകയും ചെയ്യുന്നതു വ്യക്തമായി കാണാം. ഇനി പറയൂ, എന്നാലും മേയറെ ഇങ്ങനെയൊക്കെ ചെയ്യാമോ!!!
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam