സ്വദേശിവത്കരണത്തിന് സാവകാശം വേണമെന്ന് മന്ത്രാലയം

By Web DeskFirst Published Mar 25, 2018, 12:08 AM IST
Highlights
  • സൗദിയില്‍ നഗര ഗ്രാമകാര്യ മന്ത്രാലയത്തില്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പിലാക്കുന്നതിനു സാവകാശം വേണമെന്ന് ആവശ്യം

റിയാദ്: സൗദിയില്‍ നഗര ഗ്രാമകാര്യ മന്ത്രാലയത്തില്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പിലാക്കുന്നതിനു സാവകാശം വേണമെന്ന് ആവശ്യം. പരിചയ സമ്പന്നരായ വിദേശികളെ ജോലിയില്‍ നിന്ന് പിരിച്ചു വിടുന്നതിനെ മന്ത്രാലയം വിമര്‍ശിച്ചു.

നഗര ഗ്രാമകാര്യ മന്ത്രാലയത്തിന്‍റെ 2017 വാര്‍ഷിക റിപ്പോര്‍ട്ടില്‍ ആണ് മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദേശികളെ പിരിച്ചു വിടുന്നതിനെ വിമര്‍ശിക്കുന്നത്. ദീര്‍ഘകാലത്തെ പരിചയ സമ്പത്തുള്ള നിരവധി വിദേശികള്‍ മന്ത്രാലയത്തിനു കീഴില്‍ ജോലി ചെയ്യുന്നുണ്ട്. ഇവരെ പിരിച്ചു വിട്ടു പകരം മുന്‍പരിചയമില്ലാത്ത സൌദികളെ നിയമിക്കുന്നത് മന്ത്രാലയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. 

പ്രധാനപ്പെട്ട തസ്തികകളില്‍ വിദേശികള്‍ക്ക് പകരം സൗദികളെ നിയമിക്കുന്നതിനു മുമ്പ് അവര്‍ക്ക് വിദേശികള്‍ തന്നെ വേണ്ടത്ര പരിശീലനം നല്‍കണം. ഇതിനുള്ള സാവകാശം ആവശ്യമാണ്. ആകര്‍ഷകമായ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുന്നതിനാലും ജോലിഭാരവും മൂലം പരിചയ സമ്പന്നരായ പല ജീവനക്കാരും സ്വകാര്യ മേഖലയിലേക്ക് മാറുന്നതും മന്ത്രാലയത്തെ ബാധിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്‌ പറയുന്നു.
 

click me!