
ചെന്നൈ: മൂന്നാറിലെ കയ്യേറ്റങ്ങളില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഇടപെടുന്നു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഹരിത ട്രൈബ്യൂണലിന്‍റെ ചെന്നൈ ബഞ്ച് സ്വമേധയ കേസെടുത്തു. വനംവകുപ്പ്, ഇടുക്കി ജില്ല ഭരണകൂടം , മലനീകരണ നിയന്ത്രണ ബോര്‍ഡ്, മുന്നാര്‍ മുനിസിപ്പല്‍ കമ്മിഷണര്‍, എന്നിവര്‍ക്ക് ട്രൈബ്യൂണല്‍ നോട്ടീസയച്ചു. അനധികൃത നിര്‍മാണങ്ങളും ഖനനവും മൂന്നാറിന്‍റെ പരിസ്ഥിതിയെ ബാധിച്ചെന്ന് ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി. കേസ് പരിഗണിക്കുന്ന അടുത്ത മാസം മൂന്നിന് റിപ്പോര്‍ട്ട് നല്‍കാന്‍ ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam