
തിരുവനന്തപുരം: മൂന്നാറിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക നിയമനിര്‍മ്മാണം നടത്തുന്ന കാര്യം പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. കെട്ടിട്ട നിർമ്മാണത്തിന് എൻ.ഒ.സി. നിർബന്ധമാക്കിയ നടപടി പിൻവലിക്കാനാവില്ലെന്നും ഉത്തരവ് പുറവെടുവിച്ചപ്പോൾ കളക്ടർ-സബ് കളക്ടർ തലത്തിൽ ചില ആശയക്കുഴപ്പങ്ങളുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയിൽ അറിയിച്ചു.
മൂന്നാറിലെ എട്ട് വില്ലേജുകളില്‍ വീട് നിര്‍മ്മാണത്തിന് എന്‍.ഒ.സി നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന് ജനങ്ങള്‍ ബുദ്ധിമുട്ടുന്നതായി ചൂണ്ടിക്കാട്ടി കെ.എം.മാണി കൊണ്ടുവന്നഅടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മെയ് 26-ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിനെ തുടര്‍ന്നാണ് മൂന്നാര്‍ മേഖലയിലെ ഭവനനിര്‍മ്മാണത്തിന് എന്‍ഒസി നിര്‍ബന്ധമാക്കിയത്.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് 26--.05-.2018ന് സർക്കാർ നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കൊണ്ട് ഉത്തരവിറക്കിയതെന്നും അതിനാല്‍ തന്നെ ഏകപക്ഷീയമായി ഈ ഉത്തരവ് പിന്‍വലിക്കാന്‍ സാധിക്കില്ലെന്നും റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു. മുഖ്യമന്ത്രിയുടേയും റവന്യൂ മന്ത്രിയുടേയും വിശദീകരണത്തെ തുടര്‍ന്ന് അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങി പോകുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam