
ഇടുക്കി: മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയ കമിതാക്കള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒരാള്‍ മരിച്ചു. തമിഴ്‌നാട് ഉടുമല്‍പേട്ട സ്വദേശിനി അളക്കുമീന(18)യാണ് മരിച്ചത്. പെണ്‍കുട്ടിയോടൊപ്പം എത്തിയ സതീഷ് കുമാര്‍(24)നെ അതീവ ഗുരുതാരവസ്ഥയില്‍ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉദുമല്‍പേട്ട ശ്രീ ജിവിജി വിശാലാക്ഷി കോളേജ് ഫോര്‍ വുമണ്‍സ് കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇരുവരും മൂന്നാര്‍ നടയാറിലെ സ്വകാര്യ കോട്ടേജില്‍ എത്തിയത്. സ്ഥല സന്ദര്‍ശനം കഴിഞ്ഞ് രാത്രിയിലെത്തിയ ഇരുവരും സന്തോഷത്തിലായിരുന്നെന്ന് കോട്ടേജിലെ ജീവനക്കാര്‍ പറയുന്നു.
രാവിലെ ഭക്ഷണമെത്തിക്കാന്‍ കോട്ടേജ് ജീവനക്കാരനോട് അവശ്യപ്പെട്ടിരുന്നു. ഇതിനു ശേഷമാണ് ഇരുവരും വിഷം കഴിച്ചതെന്ന് കരുതുന്നു. ഭക്ഷണം നല്‍കാന്‍ വാതിലില്‍ തട്ടിയെങ്കിലും തുറക്കാതെ വന്നതോടെ കതക് തല്ലിപ്പൊളിച്ച് അകത്തു കയറുകയായിരുന്നു. മൂന്നാര്‍ പോലീസെത്തി നടപടികള്‍ സ്വീകരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam