
കാലടി സനൽ വധക്കേസിൽ ഒളിവിലായിരുന്ന മൂന്ന് പ്രതികൾ കൂടി പിടിയിൽ. നീലിശ്വരം സ്വദേശി സുജിത്ത്, മറ്റൂർ സ്വദേശി മനീഷ്, മഞ്ഞപ്ര സ്വദേശി ജോസഫ് എന്നിവരെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്.
കാലടി സ്വദേശി സനലിനെ കൊലപ്പെടുത്തുന്നതിനുള്ള ഗൂഢാലോചനയിൽ പങ്കെടുത്തുവെന്നും പ്രതികൾക്ക് ആയുധം നൽകിയെന്നുമാണ് സുജിത്തിനും മനീഷിനും ജോസഫിനും എതിരംയുള്ള കേസുകൾ. കൊലപാതകത്തിന് ശേഷം മൂന്ന് പേരും ഒളിവിലായിരുന്നു. കർണാടകയിലെ ചിക് മംഗളുരുവിൽ ഇവരുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവർ ഉപയോഗിച്ചിരുന്ന ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. കാലടിക്കടുത്ത മഞ്ഞപ്രയിൽ വീട്ടിൽ കയറി യുവാവിനെ ആക്രമിച്ച കേസിലും ഇവർ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
സെപ്റ്റംബർ 26 ന് കാലടി പുത്തൻകാവ് ക്ഷേത്രത്തിന് സമീപത്തെ റോഡിൽ വച്ചാണ് സനലിനെ കൊലപ്പെടുത്തിയത്. .ആക്രമണവുമായി ബന്ധപ്പെട്ട് 4 പേരെ നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.കൊലപാതക ശ്രമം, മാരകായുധം ഉപയോഗിച്ചുള്ള കുറ്റകൃത്യം തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് ജോസഫ്. സെപ്റ്റംബർ 26 ന് രാവിലെയാണ് കാലടി പുത്തൻകാവ് ക്ഷേത്രത്തിനു സമീപത്തുള്ള റോഡിൽ വച്ച് സനൽ കൊല്ലപ്പെട്ടത്. ഗുണ്ടാപ്പകയായിരുന്നു ആക്രമണത്തിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam