മകളുടെ കാമുകനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവം; ഒത്തുതീര്‍ക്കാന്‍ ശ്രമം നടന്നെന്ന് പൊലീസ്

By Web DeskFirst Published Aug 1, 2016, 6:37 PM IST
Highlights

കൊല്ലം: മകളുടെ കാമുകനെ അമ്മയും സഹോദരനും ചേര്‍ന്ന് കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തിൽ ശക്തമായ നടപടി എടുത്തതിനാലാണ് പ്രതിയെ റിമാൻഡ് ചെയ്യാനായതെന്ന് പൊലീസ്. സംഭവത്തിൽ കേസെടുക്കേണ്ടന്നായിരുന്നു അക്രമത്തിനിരയായ യുവാവിന്റെ നിലപാട്. കേസ് ഒത്തുതീർക്കാനും ശ്രമം നടന്നെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊട്ടാരക്കരയിൽ മകളുടെ കാമുകനെ അമ്മയും സഹോദരനും ചേർന്ന് അഭായപ്പെടുത്താൻ ശ്രമിച്ചത്. ബൈക്കിൽ പോകുകയായിരുന്ന പോൾമാത്യുവിനെ കാറിടിപ്പിച്ച് വീഴ്ത്തി മർദ്ദിക്കുകയായിരുന്നു.

പുനലൂർ വാളക്കോട് സ്വദേശികളായ സൂസനും മകൻ അഭയിയുമായിരുന്നു പ്രതികൾ. സൂസന്‍റെ മകളും സഹപാഠിയുമായ പെൺകുട്ടിയുമായി പോൾമാത്യു പ്രണയത്തിലായിരുന്നു. ഇതാണ് അക്രമണത്തിന് കാരണം. നാട്ടുകാരാണ് പ്രതികളെ പിടികൂടി പൊലീസില്‍ ഏൽപ്പിച്ചത്.

അന്നു മുതലെ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് ആരോപണം ഉണ്ടായിരുന്നു. അഭയ് തനിക്ക് പരാതിയില്ലെന്നും കേസെടുക്കരുതെന്നും അഭിയും ആവശ്യപ്പെട്ടിരുന്നു. തങ്ങൾ സ്വീകരിച്ച ശക്തമായ നടപടിയെ തുടർന്നാണ് ഇവർക്കെതിരെ വധശ്രമത്തിന് കേസെടുക്കാനായെതെന്നാണ് പൊലീസ് പറയുന്നത്.

സാഹചര്യതെളിവുകൾ മാത്രം മതി എന്നതിനാലാണ് വധശ്രമത്തിന് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ ചേർത്തായിരുന്നു കേസെടുത്തത്. കൃത്യത്തിൽ നേരിട്ട് പങ്കില്ലെന്ന് കണ്ട് കോടതി സൂസന് ജാമ്യം അനുവദിച്ചു. അഭയ് റിമാൻഡിലാണ്.

click me!