
കോഴിക്കോട് അത്തോളിയിൽ തെങ്ങു കയറ്റ തൊഴിലാളി വെട്ടേറ്റ് മരിച്ചു. തേങ്ങയിടാനെത്തിയ വീട്ടില്‍ നടന്ന വാക്ക് തര്‍ക്കത്തെ തുടര്‍ന്നാണ് വെട്ടേറ്റതെന്നാണ് സൂചന. വീട്ടുടമസ്ഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഉള്ളിയേരി തിരുത്തോത്ത് മീത്തൽ ചന്ദ്രനാണ് കൊല്ലപ്പെട്ടത്.അയൽവാസിയായ സുരേഷിന്റെ വീട്ടിലാണ് ചന്ദ്രനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തെങ്ങുകയറ്റ തൊഴിലാളിയായ ചന്ദ്രൻ സുരേഷിന്റെ വീട്ടിൽ ജോലിക്കായി എത്തിയതായിരുന്നു.സുരേഷ് മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത് .ജോലിക്കിടെ ഇരുവരും തമ്മിൽ വാക്ക് തർക്കമ്മുണ്ടാവുകയും പ്രകോപിതനായ സുരേഷ് കത്തിയെടുത്ത് ചന്ദ്രനെ വെട്ടുകയുമായിരുന്നെന്നാണ് പൊലീസ് നൽകുന്ന വിവരം. കയ്യിൽ വെട്ടുകൊണ്ട ചന്ദ്രൻ രക്തം വാർന്നാണ് മരിച്ചത്.
ഫൊറൻസിക് വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയെങ്കിലും വെളിച്ചകുറവ് മൂലം പരിശോധന നടത്താനായില്ല.ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം നാളെ പോസ്റ്റുമോർട്ടം ചെയ്യും. കൊല്ലപ്പെട്ട ചന്ദ്രന് ഭാര്യയും 2 മക്കളും ഉണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam