
ഇടുക്കി: മൂലമറ്റത്ത് യുവാവിന്റെ കൊലപാതകത്തിൽ ഒന്നാം പ്രതിയായ ജെറീഷിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ പീച്ചിയില്‍ ബന്ധുവീട്ടില്‍ ഒളിച്ചു താമസിക്കുന്നതിനിടെയാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ജോമോനെ സുഹൃത്തായ ജെറീഷ് മദ്യപിക്കാനായാണ് വിളിച്ചു കൊണ്ടുപോയത്. വീട്ടിൽ നിന്ന് മദ്യപിക്കുന്നതിനിടെ ജെറീഷിൻറെ അച്ഛൻ തോമസും ഒപ്പം കൂടി. ഇതിനിടെയുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചതായാണ് തോമസിന്റെ മൊഴി. ജോമോന്റെ മൃതദേഹം പിന്നീട് തോട്ടിലേക്കു വലിച്ചുകൊണ്ട് പോയി തള്ളുകയായിരുന്നു. മകനോടൊപ്പം കൊലപാതകത്തിൽ പങ്കാളിയായ തോമസിനെ രണ്ടാം പ്രതിയായും തെളിവു നശിപ്പിക്കുകയും വിവരങ്ങൾ മറച്ചു വക്കുകയും ചെയ്ത ലീലാമ്മയെ മൂന്നാം പ്രതിയാക്കി അറസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ ഒന്നാം പ്രതി ജെറീഷ് സ്ഥലത്ത് നിന്ന് മുങ്ങി.ഒളിവില്‍ പോയ ജെറീഷിനെ പൊലീസ് തെരച്ചില്‍ തുടരുന്നതിനിടെയാണ് ആത്മഹത്യ.തൃശൂര്‍ പീച്ചിയിലെ ബന്ധുവീട്ടില്‍ ഒളിച്ചുതാമസിക്കുന്നതിനിടെയാണ് ആഥ്മഹ്ത്യ ചെയ്തത്.പൊലീസ് പിടിയിലാകുമെന്ന ഭയമാണ് ഇയാളെ ആത്മത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനം.മൃതദേഹം ഇൻക്വസ്റ്റ് നടപടികള്‍ പൂ്‍ത്തിയാക്കിയ ശേഷം പസ്റ്റുമോര്‍ട്ടത്തിനു അയച്ചു. ജെറീഷിനറെ അച്ചനും അമ്മയും ഇപ്പോള്‍ റിമാൻരിലാണ്. തൊടുപുഴ മൂന്നുങ്കവയലിലെ തോട്ടിലാണ് ജോമോന്റെ മൃതദേഹം ദിവസങ്ങള്‍ക്കു മുമ്പ് കണ്ടെത്തിയത്.ശരീരത്തിൽ കുത്തേറ്റ പാടുകളുണ്ടായിരുന്നു.കൈകൾ ചേർത്ത് കെട്ടി കുത്തി കൊലപ്പെടുത്തിയ ശേഷം മൃതദേഹം തോട്ടിൽ കൊണ്ടു തള്ളുകയായിരുന്നു.ജോമോനെ രണ്ട് ദിവസമായി കാണാനില്ലെന്ന അമ്മയുടെ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam