
ബംഗളൂരു: ബംഗളുരുവിൽ രണ്ട് സ്ത്രീകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ വീടിനുള്ളിൽ കണ്ടെത്തി. ബംഗളുരു നഗരത്തിലെ വസന്ത്നഗറിലാണ് സംഭവം.
സന്തോഷി ബായി (59), മരുമകൾ ലത എന്നിവരെയാണ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ വീടിനകത്ത് കണ്ടെത്തിയത്. രാവിലെ സന്തോഷിബായിയുടെ ഭര്‍ത്താവ് സമ്പത്തും മകനും ലതയുടെ ഭര്‍ത്താവുമായ ദിനേശും പുറത്തു പോയ സമയത്തായിരുന്നു കൊലപാതകം.
ദിനേശിന്റെ മകൾ സ്കൂൾ വിട്ടുവന്നപ്പോഴാണ് അമ്മയും മുത്തശ്ശിയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. ഇത് കണ്ട കുട്ടി ഉറക്കെ നിലവിളച്ചപ്പോൾ അയൽക്കാർ ഓടിക്കൂടുകയും വിവരം പൊലീസിലറിയിക്കുകയുമായിരുന്നു. വീടിനുള്ളിലും പുറത്തും ബല പ്രയോഗം നടന്നതിന്റെ സൂചനയൊന്നും ലഭിക്കാത്തതിനാൽ സന്തോഷിക്കും ലതക്കും പരിചയമുള്ളയാളാകാം കൊലപാതകം ചെയ്തതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
വീട്ടിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഹൈഗ്രൗണ്ട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബംഗളുരു പൊലീസ് കമ്മീഷണർ മേഘ്‍രിക് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും സംഭവസ്ഥലം സന്ദർശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam