ജിഷയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തു

Web Desk |  
Published : Jun 16, 2016, 04:08 PM ISTUpdated : Oct 04, 2018, 07:48 PM IST
ജിഷയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തു

Synopsis

കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയെ കൊല്ലാന്‍ ഉപയോഗിച്ച കത്തി അന്വേഷണ സംഘം കണ്ടെടുത്തു. പ്രതി അമിയൂര്‍ ഉള്‍ ഇസ്ലമിന്റെ താമസ സ്ഥലത്തു നിന്നാണ് കത്തി കണ്ടെടുത്തത്. ചോരക്കറ പുരണ്ട കത്തിയാണ് കണ്ടെടുത്തത്. ജിഷയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഈ കത്തി ഉപയോഗിച്ച് ശരീരം മുഴുവന്‍ വരഞ്ഞ് വികൃതമാക്കുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ പ്രതി എവിടെയാണെന്നത് സംബന്ധിച്ച് പല തവണ മൊഴി മാറ്റിയത് പൊലീസിനെ ആശയകുഴപ്പത്തിലാക്കിയിരുന്നു. ഒടുവില്‍ തന്റെ താമസ സ്ഥലത്താണ് കത്തി ഒളിപ്പിച്ചതെന്ന് പ്രതി സമ്മതിക്കുകയായിരുന്നു.

തമിഴ്‌നാട്ടിലെ കാഞ്ചിപുരത്ത് നിന്നാണ് പ്രതി പിടിയിലായത്. നാലുദിവസമായി പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രതിയെ തൃശൂരിലെ അജ്ഞാത കേന്ദ്രത്തില്‍ ചോദ്യം ചെയ്‌തുവരികയായിരുന്നു. ഡിഎന്‍എ പരിശോധനാഫലം അനുകൂലമായതോടെ പ്രതിയെ ആലുവയില്‍ എത്തിച്ചു അറസ്റ്റു രേഖപ്പെടുത്തിയിരുന്നു. പ്രതിയെ തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കേണ്ടതുള്ളതുകൊണ്ട്, മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കിയിരുന്നില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറാനെതിരെ ഐക്യരാഷ്ട്രസഭ, ഗൾഫ് രാജ്യങ്ങൾക്ക് പിന്തുണ, പശ്ചിമേഷ്യൻ ആക്രമണങ്ങൾ അടിയന്തരമായി നിർത്തണമെന്ന സുരക്ഷാ സമിതി
ഫറൂഖ് അബ്ദുള്ളയ്ക്കും കശ്മീര്‍ ഉപമുഖ്യമന്ത്രിയ്ക്കും നേരെ വധശ്രമം; വിവാഹവേദിയിൽ വെടിയുതിർത്ത് അക്രമി, അത്ഭുതകരമായി രക്ഷപ്പെട്ട് നേതാക്കൾ