
തിരുവനന്തപുരം: ചികിൽസ കിട്ടാതെ തമിഴ്നാട് സ്വദേശി മുരുകൻ മരിച്ച സംഭവത്തെക്കുറിച്ച് അന്വേഷിച്ച ആരോഗ്യ വകുപ്പ് സംഘത്തിന്റെ റിപ്പോർട്ട് പുറത്തു വിടാതെ സർക്കാർ . റിപ്പോർട്ട് നൽകി രണ്ടു ദിവസം പിന്നിട്ടിട്ടും അതിലെ കണ്ടെത്തലുകളെ കുറിച്ചു പ്രതികരിക്കാൻ ആരോഗ്യ വകുപ്പ് അധികൃതർ തയാറായിട്ടില്ല .
ആരോഗ്യ വകുപ്പു ഡയറക്ടറും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറും അടങ്ങിയ സംഘം ആരോഗ്യ വകുപ്പു സെക്രട്ടറി രാജീവ് സദനന്ദനാണ് റിപ്പോർട്ട് നൽകിയത് .
റിപ്പോർട്ട് കിട്ടിയെങ്കിലും അതേക്കുറിച്ചു പഠിച്ചിട്ടില്ലെന്നാണ് ആരോഗ്യ മന്ത്രിയുടെയും സെക്രട്ടറിയുടെയും നിലപാട്. ഈ റിപ്പോർട്ട് കിട്ടാത്തതിനാൽ അന്തിമ റിപ്പോർട്ട് നല്കാനാകാത്ത അവസ്ഥയിലാണ് കേസ് അന്വേഷിക്കുന്ന പോലീസും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam