
സഹകരണസമരത്തില്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍റ നിലപാടിനെ തള്ളി ലീഗ്. പൊതുപ്രശ്നങ്ങളില്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്ന അഭിപ്രായമാണ് ലീഗിനുള്ളതെന്ന് സംസ്ഥാന സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു
വത്യസ്ത അഭിപ്രായങ്ങല്‍ യുഡിഎഫില്‍ ചര്‍ച്ച ചെയ്യണമെന്നും മജീദ് മലപ്പുറത്തു പറഞ്ഞു.
സഹകരണപ്രശ്നത്തിൽ എൽഡിഎഫുമായി യോജിച്ച് സമരത്തിനില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ വ്യക്തമാക്കിയിരുന്നു. സമാനരീതിയിലുള്ള സമരമെന്നാൽ സംയുക്തസമരമല്ല. ബിജെപിയുടെ ശൈലി സിപിഎം ഉപേക്ഷിക്കണം. തങ്ങൾ അധികാരത്തിലില്ലാത്ത ജില്ലാ സഹകരണ ബാങ്കുകൾ പിടിച്ചെടുക്കാനാണ് സിപിഎം ശ്രമമെന്നും സുധീരൻ വിമർശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam