
കാസർകോട്: ഷുക്കൂർ വധക്കേസിൽ സിബിഐ കുറ്റപത്രം നൽകിയത് ലീഗിന്‍റെ പോരാട്ടത്തിന്‍റെ ഫലമല്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. സിപിഎം നേതാക്കളെ രക്ഷിക്കാൻ ഗൂഢാലോചന നടത്തിയവരാണ് ലീഗും കോൺഗ്രസും. പി ജയരാജനെ കേസിൽ നിന്നും രക്ഷിക്കാനാണ് ഇരു പാർട്ടിയിലെയും നേതാക്കൾ ശ്രമിച്ചതെന്നും കേസ് അട്ടിമറിക്കാൻ വേണ്ടി കോൺഗ്രസും സിപിഎമ്മും ഒത്തു കളിച്ചുവെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്താൻ സിപിഎം പ്രവർത്തകർക്ക് നിർദ്ദേശം നൽകിയത് പി ജരാജനും ടി വി രാജേഷ് എംഎൽഎയുമെണെന്നാണ് സിബിഐ കുറ്റപത്രത്തിൽ പറയുന്നത്. സിബിഐ കണ്ടെത്തലിനെ തുടർന്ന് ടി വി രാജേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.
അരിയിൽ ഷുക്കൂറിന്‍റെ കൊലപാതകം പെട്ടെന്നുള്ള പ്രകോപനത്തെ തുടർന്നല്ലെന്നാണ് സിബിഐയുടെ കണ്ടെത്തൽ. കൃത്യത്തിന് പിന്നിൽ ആസൂത്രണവും ഗൂഢാലോചനയും ഉണ്ട്. 32-ാം പ്രതി പി ജയരാജനും 33-ാം പ്രതി ടി.വി രാജേഷ് എം എൽ എയും 30 -ാം പ്രതി അരിയിൽ ലോക്കൽ സെക്രട്ടറി യു വി വേണുവുമാണ് മുഖ്യ ആസൂത്രകർ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam