
കോഴിക്കോട്: നേരത്തെ പ്രഖ്യാപിച്ച പെരുന്നാൾ അവധി റദ്ദാക്കിയത് പ്രതിഷേധാർഹമാണെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. വെള്ളിയാഴ്ച അവധിയായി പ്രഖ്യാപിക്കണമെന്നും പിഎംഎ സലാം ആവശ്യപ്പെട്ടു.
ബലിപെരുന്നാൾ പ്രമാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കമുള്ള സർക്കാർ ഓഫീസുകൾക്ക് ജൂൺ 6ന് (നാളെ) നേരത്തെ അവധി ദിവസമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പെരുന്നാൾ ശനിയാഴ്ചയാണെന്ന ന്യായം പറഞ്ഞ് സർക്കാർ വെള്ളിയാഴ്ചത്തെ അവധി ഇപ്പോൾ റദ്ദാക്കിയിരിക്കുകയാണ്. ഇത് ഏറെ പ്രതിഷേധാർഹമാണ്. വെള്ളിയാഴ്ച നോമ്പ് ദിവസവും പെരുന്നാളിനോടനുബന്ധിച്ച് വളരെ പ്രധാനപ്പെട്ട ദിവസവുമാണ്. പെരുന്നാൾ ശനിയാഴ്ച ആയതിനാൽ പ്രത്യേക അവധി നൽകേണ്ടിവരുന്നുമില്ല. ഈ സാഹചര്യത്തിൽ നേരത്തെ പ്രഖ്യാപിക്കപ്പെട്ട പോലെ ജൂൺ 6ന് വെള്ളിയാഴ്ച അവധിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നു. വെള്ളിയാഴ്ചയിലെ അവധി റദ്ദാക്കിയ നടപടി ഉടനെ പിൻവലിക്കണമെന്നും സർക്കാറിനോട് ആവശ്യപ്പെടുന്നുവെന്നും പിഎംഎ സലാം പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.
സംസ്ഥാനത്ത് സംസ്ഥാനത്തെ ബലി പെരുന്നാൾ അവധി ശനിയാഴ്ചയായിരിക്കുമെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. നാളെ തീരുമാനിച്ച അവധിയാണ് ശനിയാഴ്ചത്തേക്ക് മാറ്റിയത്. മാസപ്പിറവി വൈകിയതിനാൽ ബലി പെരുന്നാൾ മറ്റന്നാളേക്ക് മാറിയതിനാലാണ് അവധിയിലും മാറ്റം വന്നത്. കേരളത്തിൽ മാസപ്പിറവി ദൃശ്യമാവാത്ത ബലി പെരുന്നാൾ ജൂൺ ഏഴ് ശനിയാഴ്ച ആയിരിക്കും.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam