മുത്തലാഖ് ബില്ലിനെ പാര്‍ലമെന്റില്‍ എതിര്‍ക്കുമെന്ന് മുസ്ലിം ലീഗ്

Published : Dec 27, 2017, 05:20 PM ISTUpdated : Oct 05, 2018, 01:38 AM IST
മുത്തലാഖ് ബില്ലിനെ പാര്‍ലമെന്റില്‍ എതിര്‍ക്കുമെന്ന് മുസ്ലിം ലീഗ്

Synopsis

ദില്ലി: മുത്തലാഖ് ജാമ്യാമില്ലാ കുറ്റമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ബില്ലിനെ എതിര്‍ക്കുമെന്ന് മുസ്ലിം ലീഗ്.  മുസ്ലീം വ്യക്തി നിയമങ്ങള്‍ ഇല്ലാതാക്കി ഏക സിവില്‍ കോഡ് കൊണ്ടുവരാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും ബില്‍  ഭരണഘടനാ വിരുദ്ധമാണെന്നും മുസ്ലീം ലീഗ് ദേശീയ ജനറല്‍ ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്നു വര്‍ഷം വരെ തടവും പിഴയും ഉറപ്പാക്കുന്ന ശിക്ഷയാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം പ്രാബല്യത്തില്‍ വന്നാല്‍ മുത്തലാഖിന് വിധേയമാകുന്ന ഭാര്യക്ക് ഭര്‍ത്താവിനെതിരെ പൊലീസിനെ സമീപിക്കുകയോ നിയമസഹായം തേടുകയോ ചെയ്യാവുന്നതാണ്. വിവാഹമോചന ശേഷം സ്‌ത്രീക്കും കുഞ്ഞിനും ജീവനാംശത്തിനുളള അര്‍ഹതയുണ്ടാകുമെന്നും ബില്ലില്‍ പറയുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വ്യാജ ഫോൺ കോളിൽ നിർണായക കണ്ടെത്തൽ; നമ്പർ ഡൽഹി സ്വദേശിയുടേത്, അന്വേഷണം ഉത്തരേന്ത്യയിലേക്ക്
ആക്രി കച്ചവടത്തിൽ നിന്ന് മയക്ക് മരുന്ന് കച്ചവടത്തിലേക്ക്,യാത്രകൾ വിമാനത്തിൽ, ഹെറോയിനുമായി മയക്കുമരുന്ന് കച്ചവടക്കാരുടെ 'ദാദാ' പിടിയിൽ