
മുംബൈ: മാലേഗാവ് സ്ഫോടന കേസില്‍ ആറുപ്രതികള്‍ക്ക് മേല്‍ ചുമത്തിയ മക്കോക്ക (മഹാരാഷ്ട്ര കണ്ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് -1999) ഒഴിവാക്കി. കേണല്‍ പുരോഹിത്, സാധ്വി പ്രഗ്യയുമടക്കമുള്ള ആറുപേരെയാണ് മക്കോക്കയില്‍ നിന്ന് ഒഴിവാക്കിയത്. സംശയത്തിന്‍റെ ആനുകൂല്യത്തില്‍ മുംബൈ എൻഐഎ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.
മക്കോക്ക ഒഴിവാക്കിയെങ്കിലും യുഎപിഎ, ഐപിസിയിലെ കൊലപാതകമടക്കമുള്ള വകുപ്പുകൾ ചുമത്തി വിചാരണ ചെയ്യാന്‍ കോടതി അനുമതി നല്‍കി. നിലവിൽ പ്രതികൾക്ക് നൽകിയിരിക്കുന്ന വ്യവസ്ഥകളോടെയുള്ള ജാമ്യം തുടരും.
സാധ്വി പ്രഗ്യ സിങ് താക്കൂര്‍, കേണല്‍ പുരോഹിത് എന്നിവർ യുഎപി എയും ഐപിസിയിലെ കൊലപാതകം അടക്കമുള്ള വകുപ്പുകള്‍ പ്രകാരവും വിചാരണ നേരിടണം. കേസിലെ വിചാരണ ജനുവരി 15 മുതൽ മുംബൈ പ്രത്യേക എന്‍ഐഎ കോടതിയിൽ ആരംഭിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam