കെ.എ.എസില്‍ പ്രതിഷേധിച്ച് നാളെ ഒരുവിഭാഗം ജീവനക്കാരുടെ പണിമുടക്ക്

Published : Dec 27, 2017, 04:59 PM ISTUpdated : Oct 04, 2018, 04:31 PM IST
കെ.എ.എസില്‍ പ്രതിഷേധിച്ച് നാളെ ഒരുവിഭാഗം ജീവനക്കാരുടെ പണിമുടക്ക്

Synopsis

തിരുവനന്തപുരം: കേരള അഡ്മിനിസ്‍ട്രേറ്റീവ് സര്‍വീസ് നടപ്പാക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സര്‍വീസ് സംഘടനകള്‍. ഇടത് അനൂകൂല സംഘടനകള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ആഹ്ലാദ പ്രകടനം നടത്തി. അതേസമയം കെ.എ.എസ് നടപ്പാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് നാളെ പണിമുടക്കുമെന്ന് പ്രതിപക്ഷ സര്‍വ്വീസ് സംഘടനകള്‍ പ്രഖ്യാപിച്ചു.

ജനുവരി ഒന്നുമുതലാണ് കേരള അഡ്മിനിസ്‍ട്രേറ്റീവ് സര്‍വീസ് നിലവില്‍ വരുന്നത്.  കെ.എ.എസിന്റെ പ്രത്യേക ചട്ടങ്ങള്‍ക്ക് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം രൂപം നല്‍കി. ഭരണരംഗത്ത് കൂടുതല്‍ കാര്യക്ഷമത കൈവരുത്താനുതകുന്ന തീരുമാനമെന്ന് പറഞ്ഞാണ് ഭരണാനുകൂല സംഘടനകളുടെ ആഹ്ളാദ പ്രകടനം. അതേസമയം കെ.എ.എസിനെ തുടക്കം മുതല്‍ എതിര്‍ക്കുന്ന പ്രതിപക്ഷ സംഘടനയായ സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സില്‍ സമരം ശക്തമാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്വതന്ത്രനല്ല! സിപിഎം വിട്ടിറങ്ങിയ പികെ ശശി യുഡിഎഫ് സ്ഥാനാർഥിയെന്ന് ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ പോസ്റ്റർ, ഒറ്റപ്പാലത്ത് പോര് കനക്കും
വിശാഖപട്ടണത്ത് നിന്ന് ചെന്നൈയിലെത്തി, പുണെ വഴി ഹിമാചലിലേക്ക് പോകാനിരിക്കെ എല്ലാ പ്ലാനും പൊളിഞ്ഞു; കഞ്ചാവ് കേസ് പ്രതിയെ പൊക്കി കേരള പൊലീസ്