ഏതാനുംദിവസങ്ങളായി കനത്ത മഴ തുടരുകയാണ്. ഇതിനിടെയാണ് ശക്തമായ മഴയത്തും ടാങ്കറിലെത്തി ചെടികൾ നനയ്ക്കുന്നത്. ടാങ്കർ ലോറി റോഡിലൂടെ പതുക്കെ നീങ്ങുമ്പോൾ ഒരു തൊഴിലാളി പൈപ്പുമായി ചെടികൾക്ക് വെള്ളമൊഴിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
മുംബൈ: കനത്ത മഴയ്ക്കിടെയും റോഡിലെ ചെടികൾക്ക് വെള്ളമൊഴിച്ച് മുനിസിപ്പാലിറ്റി തൊഴിലാളികൾ. പൂണെ മുനിസിപ്പൽ കോർപ്പറേഷനിലെ തൊഴിലാളികളാണ് പെരുമഴയത്തും ടാങ്കറിലെത്തി റോഡിന് മധ്യത്തിലെ ഡിവൈഡറിൽ നട്ടുവളർത്തിയ ചെടികൾക്ക് വെള്ളമൊഴിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ സാമൂഹികമാധ്യമങ്ങളിൽ മുനിസിപ്പൽ കോർപ്പറേഷനെതിരേ രൂക്ഷവിമർശനമുയർന്നു.
പൂണെ ഉൾപ്പെടെ മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളിലെല്ലാം ഏതാനുംദിവസങ്ങളായി കനത്ത മഴ തുടരുകയാണ്. ഇതിനിടെയാണ് ശക്തമായ മഴയത്തും ടാങ്കറിലെത്തി ചെടികൾ നനയ്ക്കുന്നത്. ടാങ്കർ ലോറി റോഡിലൂടെ പതുക്കെ നീങ്ങുമ്പോൾ ഒരു തൊഴിലാളി പൈപ്പുമായി ചെടികൾക്ക് വെള്ളമൊഴിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഈ സമയം മഴയും പെയ്യുന്നുണ്ട്.
മൺസൂണിൽ മഴ തിമിർത്തുപെയ്യുമ്പോളും എന്തിനാണ് സ്ഥിരംചെയ്യുന്നത് പോലെ ചെടി നനയ്ക്കുന്നതെന്നാണ് സോഷ്യൽമീഡിയയിലെ ചോദ്യം. സംഭവത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ തുടരുകയാണ്.


