പാസ്പോര്‍ട്ട് പുതുക്കുന്നതിന് എൻഒസി നൽകാതെ പിടിച്ചു വെച്ചു , ചീഫ് സെക്രട്ടറി ഡോ.ജയതിലകിനെതിരെ വീണ്ടും എൻ പ്രശാന്ത് ഐഎഎസ്

Published : Aug 18, 2025, 08:42 AM IST
N Prasanth, A Jayathilak

Synopsis

ഇത് മൂലം കൊളമ്പോയിലെ സ്കൂൾ ഗെറ്റ്ട്യൂഗതറിൽ പങ്കെടുക്കാനായില്ല

തിരുവനന്തപുരം:ചീഫ് സെക്രട്ടറി ഡോ.ജയതിലകിനെതിരെ എൻ പ്രശാന്ത് ഐഎഎസ് വീണ്ടും രംഗത്ത്.  പാസ്പോര്ട് പുതുക്കുന്നത്തിന് എൻഒസി നൽകാതെ ചീഫ് സെക്രട്ടറി പിടിച്ചു വെച്ചു ഇത് മൂലം കൊളമ്പോയിലെ സ്കൂൾ ഗെറ്റ് ട്യൂഗതറിൽ പങ്കെടുക്കാനായില്ല മാസങ്ങൾക്കു മുമ്പ് അപേക്ഷ നൽകിയതാണ് എന്നാൽ അത് പിടിച്ചു വെച്ചു ഒരു ഐഎഎസ് സുഹൃത്ത് കഴിഞ്ഞ ജൂലൈ രണ്ടിന് നേരിട്ട് ജയത്തിലാകിന്‌ മറ്റൊരു അപേക്ഷയും നൽകി. എന്നിട്ടും നടപടി എടുത്തില്ല അപേക്ഷ സെക്ഷനിലേക്ക് അയച്ചു എന്നായിരുന്നു മറുപടി ഇപ്പോൾ അപേക്ഷ നഷ്ടപ്പെട്ടു എന്നാണ് പറയുന്നത്. താനും കീഴെയുള്ള ഉദ്യോഗസ്ഥരുടെ എൻഒസി ഒപ്പിട്ടു നൽകിയിട്ടുണ്ട്. ഫോട്ടോക്ക്  കീഴിൽ ഒപ്പിട്ടാൽ മാത്രം മതി 30 സെക്കന്‍റില്‍  തീർക്കാവുന്ന ജോലിയാണ്. എഫ് ബി പോസ്റ്റിലൂടെയാണ് എൻ പ്രശാന്ത് ആരോപണം ഉന്നയിച്ചത്.

തന്റെ സർവീസ് ഫയലിൽ നിന്നു സുപ്രധാനമായ പല രേഖകളും മാറ്റിയെന്ന ഗുരുതര ആരോപണവും പ്രശാന്ത് ഉന്നയിച്ചിട്ടുണ്ട്. ഇതെല്ലാം മനപ്പൂർവം മാറ്റിയതാണ്. ഇത് ക്രിമിനൽ മനസ്സോടെയുള്ള പീഡനം ആണ്. ജോലിക്ക് ഹാജരാകാത്തത് ഉൾപ്പെടെ ജയത്തിലകിന്‍റെ  വ്യക്തിപരമായ വിവരങ്ങൾ തേടി 7 മാസം മുമ്പ് പ്രശാന്ത് വിവരാവകാശ അപേക്ഷ നൽകിയിരുന്നു. ഇത് സ്വകാര്യത ലംഘനം എന്നുപറഞ്ഞു തള്ളിയിരുന്നു

 

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ വിമാന പ്രതിസന്ധി: ഇന്നലെ മാത്രം റദ്ദാക്കിയത് 1000 വിമാനങ്ങൾ, ഒറ്റ നോട്ടത്തിൽ വിവരങ്ങളറിയാം
മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്