ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ മോഷണം; പൂജപ്പുരയിലെ കഫറ്റീരിയയിൽ നിന്ന് നാലു ലക്ഷം മോഷ്ടിച്ചു

Published : Aug 18, 2025, 08:32 AM ISTUpdated : Aug 18, 2025, 12:43 PM IST
poojappura jail cafetira theft case

Synopsis

പൂജപ്പുര സെന്‍ട്രൽ ജയിലിന്‍റെ ഭാഗമായുള്ള പൂജപ്പുരയിലെ കഫറ്റീരിയയിൽ വെച്ചിരുന്ന നാലു ലക്ഷം രൂപയാണ് മോഷണം പോയത്

തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിനോട് ചേർന്നുള്ള ജയിൽ വകുപ്പിന്‍റെ ഭക്ഷണ ശാലയിൽ മോഷണം. ഫു‍ഡ് ഫോര്‍ ഫ്രീഡം കഫറ്റീരിയയിലാണ് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന നാല് ലക്ഷം രൂപയാണ് മോഷ്ടിച്ചത്. മൂന്നു ദിവസത്തെ കളക്ഷനാണ് റോഡരികിലുള്ള സ്ഥാപനത്തിൽ അലക്ഷ്യമായി സൂക്ഷിച്ചിരുന്നത്. ജനൽചില്ല് തകർത്ത് താക്കോലെടുത്താണ് മോഷ്ടാവ് പിൻമുറിയിലെ മേശയിൽ നിന്നും പണം എടുത്തുകൊണ്ടുപോയിരിക്കുന്നത്. ഇന്നലെ രാത്രി മോഷണം നടന്നതായാണ് വിവരം.  താക്കോലും പണവും വെയ്ക്കുന്ന സ്ഥലം കൃത്യമായി മനസിലാക്കിയായിരുന്നു മോഷണം. 

ജയിൽ ജീവനക്കാരെ കൂടാതെ തടവുകാരും ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട്. സംഭവത്തിൽ പൂജപ്പുര പൊലീസ് അന്വേഷണം തുടങ്ങി. സ്ഥാപനത്തിൽ സിസിടിവി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒന്നും പ്രവർത്തിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഇന്ന് ട്രഷറിയിൽ അടയ്ക്കാൻ വെച്ചിരുന്ന പണമാണ് മോഷണം പോയതെന്നാണ് ജയിൽ വകുപ്പ് അധികൃതര്‍ പറയുന്നത്. പൂജപ്പുരയിൽ നിന്ന് ജഗതി ഭാഗത്തേക്ക് വരുന്ന റോഡിന്‍റെ അരികിലായാണ് കഫറ്റീരിയ പ്രവര്‍ത്തിക്കുന്നത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിഡി സതീശനെതിരായ സിബിഐ അന്വേഷണ ശുപാർശ; വിജ്ഞാപനത്തിൽ തീരുമാനം ഈ മാസം അവസാനത്തോടെയെന്ന് സർക്കാർ വൃത്തങ്ങള്‍
സംസ്ഥാനത്ത് യുഡിഎഫ് വൻ വിജയം നേടുമെന്ന് സുനിൽ കനുഗൊലുവിൻ്റെ റിപ്പോർട്ട്; ജയസാധ്യതയുള്ളത് 90 സീറ്റുകളിൽ