വിവരാവകാശപ്രകാരമുള്ള തന്‍റെ അപേക്ഷകള്‍ മുട്ടാപ്പോക്ക് പറഞ്ഞ് നിഷേധിക്കാന് നിര്‍ദ്ദേശിച്ചു,ചീഫ് സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണവുമായി എന്‍ പ്രശാന്ത്

Published : Jul 09, 2025, 03:10 PM IST
N Prasanth, A Jayathilak

Synopsis

ക്രിമിനൽ കേസിൽ തെളിവ്‌ നശിപ്പിക്കാനും കുറ്റം ഒളിപ്പിച്ച്‌ വെക്കാനും കൂട്ടുനിൽക്കുന്നവർക്കെതിരെ കേസ് വരുമെന്ന് പ്രശാന്ത്

തിരുവനന്തപുരം:  ചീഫ് സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണവുമായി എന്‍ പ്രശാന്ത് വീണ്ടും.സെക്രട്ടറിയേറ്റിലെ വിവരാവകാശ ഓഫീസര്‍മാരെ തനിക്കെതിരെ തിരിക്കാന് പദ്ധതിയിട്ടു.ഇന്ന് രാവിലെയാണ് ചീഫ് സെക്രട്ടറി യോഗം വിളിച്ചത്. .വിവരാവകാശപ്രകാരമുള്ള തന്‍റെ അപേക്ഷകള്‍ മുട്ടാപ്പോക്ക് പറഞ്ഞ് നിഷേധിക്കാന് നിര്‍ദ്ദേശിച്ചു.തന്നെ കാണിച്ച് അനുമതി വാങ്ങിയ ശേഷമേ എന്തുത്തരവും നൽകാവൂ എന്ന നിർദ്ദേശിച്ചു.ജയതിലക് ചെയ്തിരിക്കുന്നത് നിയമവിരുദ്ധമായ നടപടികളാണ്.

ജയതിലക്‌ കൃത്രിമം നടത്തിയ ഫയലുകളുടെ വിവരങ്ങളാണ്‌ താന്‍ ചോദിച്ചത്‌.അച്ചടക്ക നടപടി സംബന്ധിച്ചുള്ള നിയമലംഘനങ്ങളും ചോദിച്ചിട്ടുണ്ട്‌.എത്ര മറച്ച്‌ വെച്ചാലും ആത്യന്തികമായി ഇതൊക്കെ കോടതിയിലെത്തും എന്നറിയില്ലെന്ന് തോന്നുന്നു.ക്രിമിനൽ കേസിൽ തെളിവ്‌ നശിപ്പിക്കാനും കുറ്റം ഒളിപ്പിച്ച്‌ വെക്കാനും കൂട്ടുനിൽക്കുന്നവർക്കെതിരെ കേസ് വരുമെന്ന് പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചു

ജയതിലക്‌ പറയും പ്രകാരം പ്രവർത്തിച്ച് കുറ്റകൃത്യത്തിന്റെ ഭാഗമാകരുതെന്ന്  പ്രശാന്ത് മുന്നറിയിപ്പ് നൽകി.ഡോ.ജയതിലക്‌ ചുടു ചോറ്‌ വാരാൻ പറയും, വാരാതിരിക്കുന്നതാണ്‌ ബുദ്ധിയെന്നും അദ്ദേഹം പറഞ്ഞു

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദീപ്തി മേരി വര്‍ഗീസിന്‍റെ സാധ്യതകള്‍ അടയുമോ? കൊച്ചിയിൽ മേയര്‍ സ്ഥാനത്തിനായി കോണ്‍ഗ്രസിൽ സമ്മര്‍ദം ശക്തമാക്കി ലത്തീൻ സഭയും
തിരക്കിനിടെ ആരോ മാലയിൽ പിടിച്ചുവലിച്ചതായി എഎസ്ഐ: കോൺ​ഗ്രസ് പ്രതിഷേധത്തിനിടെ പൊലീസ് ഉദ്യോ​ഗസ്ഥയുടെ 5 പവൻ മാല കവർന്നു, സംഭവം കർ‌ണാടകയിൽ