
ദില്ലി: നാല് വർഷമായി ജോലി ചെയ്യുന്ന സ്ഥാപനം വീഡിയോ കോളിലൂടെ പൂട്ടുന്നതായി അറിയിപ്പ് ലഭിച്ചതിന്റെ ഞെട്ടൽ വിശദമാക്കിക്കൊണ്ടുള്ള സമൂഹമാധ്യമങ്ങളിലെ കുറിപ്പ് വൈറലാവുന്നു. റെഡിറ്റ് യൂസറാണ് തിങ്കളാഴ്ച ഉച്ചയോടെ സിഇഒ സ്ഥാപനം സാമ്പത്തിക പ്രതിസന്ധി മൂലം പൂട്ടിയിടുന്നതായി വ്യക്തമാക്കി സിഇഒയുടെ വീഡിയോ കോൾ വന്നതെന്നാണ് ജീവനക്കാരന്റെ പോസ്റ്റ് വിശദമാക്കുന്നത്. നാല് വർഷം മുൻപ് ആരംഭിച്ച സ്റ്റാർട്ട് അപ്പിൽ 19 പേർക്കാണ് ജോലി നഷ്ടമായതെന്നാണ് കുറിപ്പ് വിശദമാക്കുന്നത്.
ഉച്ചയോടെ അപ്രതീക്ഷിതമായാണ് സിഇഒ മീറ്റിംഗിനേക്കുറിച്ച് മെയിൽ അയച്ചത്. ആരും പ്രതീക്ഷിക്കാത്തതാണ് നടന്നത്. സ്ഥാപനത്തിൽ പണമില്ലാത്ത സാഹചര്യമാണ്. ഈ മാസം ശമ്പളം തരാനും പറ്റില്ല. ഇപ്പോൾ മുതൽ സ്ഥാപനം അടച്ചുപൂട്ടുകയാണ്. നിക്ഷേപകരെല്ലാം പിൻവലിഞ്ഞു. നാളെ മുതൽ ജോലിക്ക് വരേണ്ടതില്ല. എന്നാണ് സിഇഒ മീറ്റിങ്ങിൽ വിശദമാക്കിയതെന്ന് കുറിപ്പിൽ ജീവനക്കാരൻ വിശദമാക്കുന്നത്.
നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളിലെ കുറിപ്പിനോട് പ്രതികരിക്കുന്നത്. കുറിപ്പെഴുതിയ വ്യക്തിക്ക് സോഫ്റ്റ് വെയർ നിർമ്മാണത്തിനുള്ള തൊഴിൽ അവസരങ്ങളും ചിലർ കുറിപ്പിന് മറുപടിയായി പറയുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam