കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് എന്‍ പ്രശാന്തിനെ മാറ്റി

By Web DeskFirst Published Jun 14, 2018, 12:57 PM IST
Highlights

2007 ബാച്ചിലെ കേരള കേഡര്‍ ഐഎഎസ് ഉദ്ദ്യോഗസ്ഥനായ എന്‍ പ്രശാന്ത്, കണ്ണന്താനം കേന്ദ്ര മന്ത്രിയായതിന് തൊട്ടുപിന്നാലെയാണ് അഞ്ച് വര്‍ഷത്തെ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ് ദില്ലിയിലേക്ക് പോയത്.

ദില്ലി: കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് എന്‍ പ്രശാന്തിനെ മാറ്റി. ഇരുവര്‍ക്കുമിടയിലെ രൂക്ഷമായ അഭിപ്രായ വ്യത്യാസമാണ് മാറ്റത്തിന് പിന്നിലെന്നാണ് സൂചന.

2007 ബാച്ചിലെ കേരള കേഡര്‍ ഐഎഎസ് ഉദ്ദ്യോഗസ്ഥനായ എന്‍ പ്രശാന്ത്, കണ്ണന്താനം കേന്ദ്ര മന്ത്രിയായതിന് തൊട്ടുപിന്നാലെയാണ് അഞ്ച് വര്‍ഷത്തെ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ് ദില്ലിയിലേക്ക് പോയത്. എന്നാല്‍ അധികകാലമാവുന്നതിന് മുന്‍പ് തന്നെ രൂക്ഷമായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പ്രശാന്ത് ഒഴിയുകയാണെന്ന വാര്‍ത്തകളും പുറത്തുവന്നു.

കണ്ണന്താനവും പ്രശാന്തും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ലെങ്കിലും അഭിപ്രായ വ്യത്യാസം തന്നെയാണ് കാരണമെന്ന് ഇരുവരുമായും അടുത്തവൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഒരുമിച്ച് പോകാന്‍ പറ്റാത്ത സാഹചര്യത്തില്‍ പ്രശാന്ത് സ്ഥാനമൊഴിയാന്‍ അപേക്ഷ നല്‍കുകയായിരുന്നുവെന്നും വിവരമുണ്ട്. അഞ്ച് വര്‍ഷത്തെ ഡെപ്യൂട്ടേഷായതിനാല്‍ പ്രശാന്ത് ഉടനെ കേരളത്തിലേക്ക് മടങ്ങില്ല. കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള മറ്റേതെങ്കിലും വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമനം നല്‍കും. 

 

click me!