നൊന്തുപെറ്റവള്‍ ഉദകക്രിയ ചെയ്യുമ്പോള്‍; കേരളത്തെ നടുക്കിയ നബീലയുടെയും റിൻഷയുടെയും മനശാസ്ത്രം എന്ത്

Published : Sep 04, 2018, 12:17 AM ISTUpdated : Sep 10, 2018, 03:15 AM IST
നൊന്തുപെറ്റവള്‍ ഉദകക്രിയ ചെയ്യുമ്പോള്‍; കേരളത്തെ നടുക്കിയ നബീലയുടെയും റിൻഷയുടെയും മനശാസ്ത്രം എന്ത്

Synopsis

ർത്താവുമായി പിരിഞ്ഞു താമസിക്കുന്നതിനിടെ മറ്റൊരാളിൽ നിന്നും ഗർഭം ധരിച്ചെന്ന അപമാനഭാരമാണ് നബീലയെയും, റിൻഷയെയും മാതൃത്വം മരവിച്ച അമ്മമാരിക്കിയത്. ചോരകുഞ്ഞുങ്ങളെ കഴുത്തറുത്ത് കൊല്ലാൻ ഇവർക്ക് രണ്ടാമത് ഒന്നാലോചിക്കേണ്ടി വന്നില്ല. ഗർഭകാലമത്രയും വയറ്റിൽ വളരുന്ന ആ ജീവനെ നാട്ടുകാരിൽ നിന്നും അവൾ മറച്ച് പിടിച്ചു. ഒടുവിൽ പിറന്ന് വീണ കുരുന്നുകളുടെ കരച്ചിൽ നാട്ടുകാരുടെ ചെവിയിലെത്താതിരിക്കാൻ കടുംകൈ. നൊന്തുപെറ്റ കുഞ്ഞുങ്ങളെ കൊന്നുതള്ളാൻ ഈ അമ്മമാർക്ക് എങ്ങനെ കഴിഞ്ഞു

തിരുവനന്തപുരം: അടുത്തടുത്ത ദിവസങ്ങളിൽ കേരളത്തെ നടുക്കിയ രണ്ട് സമാന സംഭവങ്ങൾ.  അപമാനഭീതിയിൽ നൊന്തുപെറ്റവൾ തന്നെ ഉദകക്രിയ ചെയ്ത അതിദയനീയമായ കാഴ്ച. ഈ സംഭവളിലെ പ്രതികളായ നബീലയുടെയും റിൻഷയുടെയും മനശാസ്ത്രം എന്താണെന്നത് കേരളം സമൂഹം ചര്‍ച്ച ചെയ്യുന്നു.

ഭർത്താവുമായി പിരിഞ്ഞു താമസിക്കുന്നതിനിടെ മറ്റൊരാളിൽ നിന്നും ഗർഭം ധരിച്ചെന്ന അപമാനഭാരമാണ് നബീലയെയും, റിൻഷയെയും മാതൃത്വം മരവിച്ച അമ്മമാരിക്കിയത്. ചോരകുഞ്ഞുങ്ങളെ കഴുത്തറുത്ത് കൊല്ലാൻ ഇവർക്ക് രണ്ടാമത് ഒന്നാലോചിക്കേണ്ടി വന്നില്ല. ഗർഭകാലമത്രയും വയറ്റിൽ വളരുന്ന ആ ജീവനെ നാട്ടുകാരിൽ നിന്നും അവൾ മറച്ച് പിടിച്ചു. ഒടുവിൽ പിറന്ന് വീണ കുരുന്നുകളുടെ കരച്ചിൽ നാട്ടുകാരുടെ ചെവിയിലെത്താതിരിക്കാൻ കടുംകൈ. നൊന്തുപെറ്റ കുഞ്ഞുങ്ങളെ കൊന്നുതള്ളാൻ ഈ അമ്മമാർക്ക് എങ്ങനെ കഴിഞ്ഞു.

വൈവാഹിക ബന്ധങ്ങളിലെ അസ്വാരസ്യങ്ങൾ, ഭർത്താവുമായി പിരിഞ്ഞ് താമസിക്കുന്ന സമയത്ത് രക്ഷകനായി അവതരിക്കുന്നവർ ഒരുക്കുന്ന ചതിക്കുഴികൾ. വഞ്ചിക്കപ്പെട്ടെന്ന് തിരിച്ചറിയുമ്പോഴേക്കും അവൻ സമ്മാനിച്ച ജീവന് നാലഞ്ച് മാസത്തെ വളർച്ചയെത്തിയിട്ടുണ്ടാവും. ആ ഭ്രൂണത്തെ ഇല്ലാതാക്കാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കാതെ വരുമ്പോൾ കടുത്ത പകയും അവ‍‍ജ്ഞയും. എന്നാലും ഒരു ചോദ്യം അവശേഷിക്കുന്നു. ആ കുഞ്ഞുങ്ങൾ എന്ത് പിഴച്ചു. ജീവിക്കാനുള്ള അവരുടെ അവകാശത്തെ നിഷേധിക്കാൻ ആർക്കെങ്കിലും ആകുമോ?.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അനസ്തേഷ്യയിൽ വിഷം, രോഗി പിടഞ്ഞ് വീഴും വരെ കാത്തിരിക്കും, കൊലപ്പെടുത്തിയത് 12 രോഗികളെ, സൈക്കോ ഡോക്ടർക്ക് ജീവപര്യന്തം
'ബിൽ ഗേറ്റ്സ്, ഗൂഗിൾ സഹസ്ഥാപകൻ, അതീവ ദുരൂഹമായ കുറിപ്പും', ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പുറത്ത്