നാദിര്‍ഷാ  ചോദ്യം ചെയ്യലിനായി ആലുവ പോലീസ് ക്ലബ്ബിലെത്തി

Published : Sep 17, 2017, 10:27 AM ISTUpdated : Oct 04, 2018, 07:33 PM IST
നാദിര്‍ഷാ  ചോദ്യം ചെയ്യലിനായി ആലുവ പോലീസ് ക്ലബ്ബിലെത്തി

Synopsis

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷ ചോദ്യം ചെയ്യലിനായി ആലുവ പോലീസ് ക്ലബ്ബിലെത്തി. ചോദ്യം ചെയ്യല്‍ ആരംഭിക്കും. ഉദ്യോഗസ്ഥര്‍ നേരത്തെ എത്തി ചോദ്യം ചെയ്യലിന് ഒരുങ്ങിയിരുന്നു. നേരത്തെ നാദിര്‍ഷയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചപ്പോള്‍ ആരോഗ്യ പ്രശ്‌നം നേരിട്ടതിനാല്‍ ചോദ്യം ചെയ്യല്‍ മാറ്റി വച്ചിരുന്നു. നാദിര്‍ഷായെ ആലുവാ പോലീസ് ക്ലബ്ബില്‍ മെഡിക്കല്‍ സംഘം പരിശോധിക്കും. മെഡിക്കല്‍ സംഘം ക്ലബ്ബിലെത്തിയിട്ടുണ്ട്.

പരിശോധനയ്ക്ക് ശേഷം മാത്രമേ ചോദ്യം ചെയ്യലുണ്ടാകൂ എന്നാണ് സൂചന. അന്വേഷണ ഉദ്യോഗസ്ഥനായ ആലുവ റൂറല്‍ എസ്പി ഉടന്‍ തന്നെ പോലീസ് ക്ലബ്ബിലെത്തും. ഗൂഢാലോചനയില്‍ നാദിര്‍ഷായുടെ പങ്ക് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍. ഹൈക്കോടതി  നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസം ഹാജരായിരുന്നെങ്കിലും രക്തസമ്മര്‍ദ്ദം കൂടിയ നാദിര്‍ഷയെ പോലീസ് തിരിച്ചയക്കുകയായിരുന്നു.

പിന്നീട് അസുഖം മാറിയെന്നും ഹാജരാകാമെന്നും നാദിര്‍ഷ അറിയിക്കുകയായിരുന്നു. നടിയെ അക്രമിക്കുന്നതിനു മുന്‍പ് ദിലീപിന്റെ ആവശ്യപ്രകാരം നാദിര്‍ഷ 30000 രൂപ നല്‍കിയതായി മുഖ്യപ്രതി സുനില്‍ കുമാര്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ നാദിര്‍ഷ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി നാളെയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. അതേസമയം ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി നാളെ വിധി പറയും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഓയൂർ തട്ടിക്കൊണ്ടുപോകൽ: നിരപരാധിയായ സ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചതിൽ ഗൂഢാലോചനയില്ലെന്ന് പൊലീസ്
ഒറ്റപ്പെട്ട ഇറാൻ്റെ പ്രത്യാക്രമണം ഭയന്ന് നടപടി, ജാഗ്രതയോടെ ഇസ്രായേൽ; രാജ്യത്തെ എല്ലാ ആശുപത്രികളും ഒഴിപ്പിച്ചു, രോഗികളെ മാറ്റി