പിണറായിയെ കെട്ടിപ്പിടിക്കാനുള്ള പ്രശ്നം രാഹുലിൻ്റെ മനസ്സിൻ്റെ ഉള്ളിലുള്ള ജാതിബോധമാണെന്നും എകെ ബാലൻ വിമർശിച്ചു.

ദില്ലി: രാഹുൽ ​ഗാന്ധിക്കെതിരെ വിമർശനവുമായി സിപിഎം നേതാവ് എകെ ബാലൻ. രാഹുൽ ഗാന്ധിക്ക് സവർണ ബോധമാണെന്ന് എകെ ബാലൻ പറഞ്ഞു. ജാതി ബോധം ഉള്ളത് കൊണ്ടാണ് പിണറായിയെ കെട്ടിപിടിക്കില്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെന്നാണ് എകെ ബാലന്‍റെ പരാമ‌ർശം. മോദിയെ കെട്ടിപ്പിടിക്കുന്നതിൽ രാഹുൽ ഗാന്ധിക്ക് കുഴപ്പമില്ല. പിണറായിയെ കെട്ടിപ്പിടിക്കാനുള്ള പ്രശ്നം രാഹുലിൻ്റെ മനസ്സിൻ്റെ ഉള്ളിലുള്ള ജാതിബോധമാണെന്നും എകെ ബാലൻ വിമർശിച്ചു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming