മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെ കണ്ടാണ് ബിജെപി എംഎൽഎമാർ തങ്ങളുടെ പിന്തുണ അറിയിച്ചത്. മൂന്ന് സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണയും കോൺഗ്രസിനാണ്. ഇതോടെ തങ്ങളുടെ അ‍ഞ്ച് സ്ഥാനാർത്ഥികളെയും ജയിപ്പിക്കാനാവശ്യമായ വോട്ട് കോൺഗ്രസ് ഉറപ്പാക്കി.

ബെംഗളൂരു: ഇന്ന് നടക്കുന്ന കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ വീണ്ടും ടിസ്റ്റ്. പുറത്താക്കിയ ബിജെപി എംഎൽഎമാർ ഭരണകക്ഷിയായ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെ കണ്ടാണ് ബിജെപി എംഎൽഎമാർ തങ്ങളുടെ പിന്തുണ അറിയിച്ചത്. മൂന്ന് സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണയും കോൺഗ്രസിനാണ്. ഇതോടെ തങ്ങളുടെ അ‍ഞ്ച് സ്ഥാനാർത്ഥികളെയും ജയിപ്പിക്കാനാവശ്യമായ വോട്ട് കോൺഗ്രസ് ഉറപ്പാക്കി. ഒരു സ്ഥാനാർത്ഥി ഉറപ്പാക്കേണ്ടത് 28 ശതമാനം വോട്ടാണ്. ഒഴിവ് വരുന്ന 7 സീറ്റുകളിലേക്ക് മത്സരിക്കുന്നത് 8 പേരാണ്. കോൺഗ്രസിന് സഭയിൽ 139 പേരുടെ പിന്തുണയായി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏഴ് എം.എൽ.സി സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബി.കെ. ഹരിപ്രസാദ്, ടിപ്പണപ്പ കാമാക്നൂർ, പി.വി. മോഹൻ, ശിവണ്ണ ബി.എസ്., വിനയ് കാർത്തിക് പ്രകാശ് എന്നീ അഞ്ച് സ്ഥാനാർഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ജെ.ഡി.എസ് ഗോവിന്ദരാജുവിനെയും ബി.ജെ.പി ലിംഗരാജ് പാട്ടീലിനെയും ആർ. രഘുവിനെയും സ്ഥാനാർഥികളായി പ്രഖ്യാപിച്ചിട്ടുണ്ട്. 224 അംഗ നിയമസഭയിൽ കോൺഗ്രസിന് 134 എം.എൽ.എമാരുള്ളതിനാൽ നാല് സീറ്റുകൾ അനായാസം നേടാനാകുമെന്നാണ് കണക്കുകൂട്ടൽ.

ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് തങ്ങളുടെ എം.എൽ.എമാരെ റിസോർട്ടിലേക്ക് മാറ്റിയിരുന്നു. ക്രോസ് വോട്ടിങ്ങും അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങളും ഒഴിവാക്കുന്നതിനായിരുന്നു എംഎൽഎമാരെ മാറ്റിയത്. ബെംഗളൂരുവിൽനിന്ന് 28 കിലോമീറ്റർ അകലെയുള്ള ടെറിയ റിസോർട്ടിലേക്കാണ് ഇവരെ മാറ്റിയത്. വോട്ട് ചെയ്യാൻ നിയമസഭയിലേക്ക് കൊണ്ടുപോകുന്നതുവരെ എം.എൽ.എമാർ റിസോർട്ടിൽ തുടരുമെന്നാണ് നേതാക്കൾ പറയുന്നത്.