നഗ്നനായി യാത്രക്കാരന്‍; ആ വിമാന യാത്രയ്ക്ക് സംഭവിച്ചത്

By Web DeskFirst Published Jul 31, 2017, 7:23 PM IST
Highlights

ന്യൂയോര്‍ക്ക്: സാധാരണ വിമാനം വൈകുന്നത് എയര്‍പോര്‍ട്ടിലെയോ വിമാനത്തിന്‍റെ പ്രശ്‌നങ്ങളോ കാരണമായിരിക്കും. എന്നാല്‍ കാലിഫോര്‍ണിയയില്‍ ഒരു വിമാനം വൈകിയത് യാത്രക്കാരന്‍ നഗ്നനായതിനെ തുടര്‍ന്നാണ്. സ്പിരിറ്റ് എര്‍ലൈന്‍സാണ് വൈകിയത്. നേവദ വിമാനത്താവളത്തിലെ ബോര്‍ഡിംഗില്‍ യാത്രികന്‍ നഗ്നനായി എത്തുകയായിരുന്നു.

വസ്ത്രങ്ങള്‍ എല്ലാം ഊരി ഇയാള്‍ യാത്രക്കാരന്‍ നഗ്നനാകുകയായിരുന്നു. എന്നാല്‍ വൈദ്യസഹായം ലഭിക്കുന്നതിനാണ് ഇദ്ദേഹം വിമാനത്താവളത്തില്‍ വെച്ച് നഗ്നനായതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. 

പോലീസും മെഡിക്കല്‍ വിദ്ഗ്ദരും ഇദ്ദേഹത്തെ നിരീക്ഷിച്ചുവെന്നും ചികിത്സ നല്‍കിയെന്നും അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് 30 മിനിട്ട് വൈകിയാണ് വിമാനം അതിന്റെ ലക്ഷ്യ സ്ഥാനത്ത് എത്തിയത്.

click me!