സൗദി സഖ്യരാജ്യങ്ങളിൽ ഖത്തറിന് അടിയന്തര വ്യോമപാത അനുവദിച്ചെന്ന വാര്‍ത്ത വ്യാജം

Published : Jul 31, 2017, 06:50 PM ISTUpdated : Oct 05, 2018, 03:25 AM IST
സൗദി സഖ്യരാജ്യങ്ങളിൽ ഖത്തറിന് അടിയന്തര വ്യോമപാത അനുവദിച്ചെന്ന വാര്‍ത്ത വ്യാജം

Synopsis

ഖത്തറിൽ നിന്നുള്ള വിമാനങ്ങൾക്ക് സൗദി സഖ്യരാജ്യങ്ങളിൽ അടിയന്തര വ്യോമപാത അനുവദിച്ചതായുള്ള വാർത്ത ഖത്തർ നിഷേധിച്ചു. സൗദി, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ ഉപരോധ രാജ്യങ്ങളിലെ വ്യോമപാത അടിയന്തര ഘട്ടങ്ങളിൽ ഖത്തറി വിമാനങ്ങള്‍ക്ക് ഉപയോഗിക്കാൻ അനുമതി നൽകിയെന്നാണ് സൗദി പ്രസ് ഏജന്‍സി റിപ്പോർട്ട് ചെയ്തത്.

ചൊവ്വാഴ്ച മുതല്‍ അടിയന്തര വ്യോമപാത തുറക്കുമെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം ഖത്തർ  ഗതാഗത- വാര്‍ത്താവിനിമയ മന്ത്രാലയവും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും വാർത്ത നിഷേധിച്ചു. ഇതുസംബന്ധിച്ച ഒരു പ്രഖ്യാപനവും വന്നിട്ടില്ലെന്നും അടിസ്ഥാനരഹിതമായ ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്നും ഖത്തർ വാർത്താ വിനിമയ മന്ത്രാലയം സൗദി അധികൃതരോട് ആവശ്യപ്പെട്ടു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അഞ്ച് വർഷത്തെ പ്രണയം, കല്യാണം കഴിഞ്ഞതോടെ സ്ത്രീധനം ചോദിച്ച് ഭ‍ർത്താവിന്‍റെ പീഡനം; സോഫ്റ്റ്‌വെയർ എഞ്ചിനീയർ ജീവനൊടുക്കി
ശ്രീനാഥ് നേരിട്ടത് ക്രൂരപീഡനം: മഹേഷ് വടി കൊണ്ട് അടിക്കുന്നത് പതിവ്, മരണകാരണം ആന്തരിക അവയവങ്ങൾക്കേറ്റ ക്ഷതം, പ്രതി റിമാൻഡിൽ