ലോക്ഭവന് പുറത്തിറക്കിയ കലണ്ടറിൽ സവർക്കറുടെ ചിത്രവും. ദേശീയ സംസ്ഥാന നേതാക്കൾക്ക് ഒപ്പമാണ് സവർക്കറുടെ ചിത്രം

തിരുവനന്തപുരം: ലോക്ഭവന് പുറത്തിറക്കിയ കലണ്ടറിൽ സവർക്കറുടെ ചിത്രവും. ദേശീയ സംസ്ഥാന നേതാക്കൾക്ക് ഒപ്പമാണ് സവർക്കറുടെ ചിത്രം. ലോക്ഭവനില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയാണ് കലണ്ടർ പ്രകാശനം ചെയ്തത്. ഇതാദ്യമായാണ് ലോക്ഭവൻ കലണ്ടർ ഇറക്കുന്നത്. സാധാരണ സര്‍ക്കാരിന്‍റെ കലണ്ടറാണ് ലോക്ഭവന് വിതരണം ചെയ്യാറുള്ളത്.