വനിതകള്‍ 'കീഴടക്കിയ' അമേരിക്കന്‍ ജനപ്രതിനിധി സഭയുടെ സ്പീക്കറായി നാൻസി പെലോസിയ

By Web TeamFirst Published Jan 4, 2019, 7:03 AM IST
Highlights

നൂറിലധികം വനിതകൾ അംഗങ്ങളായ സഭയിൽ പ്രവർത്തിക്കാനായതിൽ അഭിമാനമുണ്ടെന്ന് നാൻസി പെലോസിയ പറ‌‌ഞ്ഞു

ന്യൂയോര്‍ക്ക്: അമേരിക്കൻ ജനപ്രതിനിധി സഭയുടെ സ്പീക്കറായി ഡെമോക്രാറ്റിക് നേതാവ് നാൻസി പെലോസിയ തെരഞ്ഞെടുക്കപ്പെട്ടു. നൂറിലധികം വനിതകൾ അംഗങ്ങളായ സഭയിൽ പ്രവർത്തിക്കാനായതിൽ അഭിമാനമുണ്ടെന്ന് നാൻസി പെലോസിയ പറ‌‌ഞ്ഞു. ചരിത്രത്തിലാദ്യ മായാണ് ഇത്രയും വനിതകൾ അമേരിക്കൻ പ്രതിനിധി സഭയിൽ അംഗങ്ങളാകുന്നത്. 

ദിവസങ്ങളായി തുടരുന്ന ഭരണ പ്രതിസന്ധി പരിഹരിക്കാൻ മെക്സിക്കൻ മതിലിന് ഫണ്ട് പാസാക്കുന്നത് ഒഴിച്ചുള്ള ധനബില്ലുകൾ പാസാക്കാൻ തയ്യാറാണെന്നും പെലോസിയ പ്രഖ്യാപിച്ചു. ഡെമോക്രാറ്റുകൾക്കാണ് സഭയിൽ ഭൂരിപക്ഷം. 234 ഡെമോക്രാറ്റ് പ്രതിനിധികളും 196 റിപ്പബ്ലിക്കൻ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 

click me!