
തൃശൂര്‍: മയക്കുമരുന്നുകൾ മണം പിടിച്ച് കണ്ടെത്തുന്ന നർക്കോട്ടിഗ് ഡോഗിന്റെ സേവനം ഇനി തൃശൂര്‍ ജില്ലയിലും. പരിശീലനം പൂർത്തിയാക്കിയ ഡെൽമ എന്ന നായ പൊലീസ് സേനയുടെ ഭാഗമായി. ആദ്യമായാണ് ജില്ലയിൽ ഒരു നർക്കോട്ടിക് ഡോഗ് എത്തുന്നത്. ലാബ്രഡോർ ഇനത്തിൽപ്പെട്ട ഡെല്‍മക്ക് ഒരു വയസ് മാത്രമാണ് പ്രായം. ഒന്‍പതുമാസത്തെ പരിശീലനത്തിനിടെ മയക്കുമരുന്ന് വേട്ടയിൽ നേടിയത് വിവിധ ബഹുമതികളാണ്. അതു കൊണ്ടു തന്നെ ഡെൽമയിൽ പ്രതീക്ഷയേറെയാണ് പൊലീസ് സേനയ്ക്ക്.
ജില്ലയിലെ മയക്കുമരുന്ന് വേട്ടയ്ക്ക് ഇനി ഡെൽമയാകും തുറുപ്പ് ചീട്ടെന്ന് ഇവർ പറയുന്നു. പൊലീസുകാരായ മനോജും ബിജുവുമാണ് ഡെൽമയെ പരിശീലിപ്പിക്കുന്നത്. ജില്ലാ പൊലീസ് കുറ്റാന്വേഷണ വിഭാഗത്തിലെ ആറാമത്തെ നായയാണ് ഡെല്‍മ. ഒൻപത് വയസുവരെയാണ് ഡെൽമയുടെ സേവനം പൊലീസിന് ലഭിക്കുക. പിന്നീട് പൊലീസ് അക്കാദമിയില്‍ പരിപാലിക്കും .
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam