പശുക്കളെ സംരക്ഷിക്കണം; കാര്‍ഷിക വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്ന് നരേന്ദ്ര മോദി

By Web DeskFirst Published Sep 23, 2017, 12:25 PM IST
Highlights

ഉത്തര്‍പ്രദേശ്: പശുസംരക്ഷണം കാര്‍ഷിക വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാരണാസിയില്‍ പശുധന്‍ ആരോഗ്യമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

തെരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനേക്കാള്‍ രാജ്യക്ഷേമത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി പശുസംരക്ഷണത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു. പശുക്കളുടെ സംരക്ഷണത്തിനുള്ള ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുന്ന പശുധന്‍ ആരോഗ്യമേള പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഉത്തര്‍പ്രദേശിലെ മുന്‍സര്‍ക്കാരുകള്‍ ഗോ സംരക്ഷണത്തിന് ഒന്നും ചെയ്തില്ലെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. ഉത്തര്‍ പ്രദേശിലെ ഗോശാല പ്രധാനമന്ത്രി സന്ദര്‍ശിച്ചു. 

2022ഓടെ എല്ലാവര്‍ക്കും വീട് ഉറപ്പാക്കും. പാര്‍ട്ടിയേക്കാള്‍ പ്രധാനമാണ് രാജ്യമെന്ന് പറഞ്ഞ മോദി സ്വതന്ത്ര്യത്തിന്റെ 75ആം വാര്‍ഷികം ആഘോഷിക്കുന്ന 2022ഓട് രാജ്യത്ത് വീടില്ലാത്തവരായി ആരുമുണ്ടാകില്ലെന്നും ഉറപ്പ് നല്‍കി.  സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായുള്ള ശുചിമുറി നിര്‍മ്മാണത്തിന് പ്രധാനമന്ത്രി തറക്കില്ലിട്ടു. വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ഇന്നലെയാണ് പ്രധാനമന്ത്രി വാരണാസിയിലെത്തിയത്. 

click me!