ഹനുമാൻ്റെ പ്രധാന ആയുധമായ ഗദ സമർപ്പിക്കുന്നതിലൂടെ കഠിനമായ തടസങ്ങൾ നീങ്ങുമെന്നും ദോഷങ്ങൾ മാറുമെന്നുമാണ് വിശ്വാസം.

മലപ്പുറം: മലപ്പുറം ആലത്തിയൂർ ഹനുമാൻകാവിൽ വഴിപാട് നടത്തി രമേശ് ചെന്നിത്തല. കാര്യസിദ്ധിക്കും ദോഷമകറ്റാനും ഗദ സമർപ്പണ വഴിപാടാണ് രമേശ് ചെന്നിത്തല നടത്തിയത്. രാവിലെ ആരറരയോടെയാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം രമേശ് ചെന്നിത്തല ഹനുമാൻകാവ് ക്ഷേത്രത്തിലെത്തിയത്. ഇവിടുത്തെ പ്രധാന വഴിപാടാണ് ഗദസമര്‍പ്പണ വഴിപാട്. കാര്യസാധ്യത്തിനും ഐശ്വര്യത്തിനും ദോഷം അകറ്റുന്നതിനും സമർപ്പിക്കുന്നതാണ് ഗദ സമര്‍പ്പണ വഴിപാട്. ഹനുമാൻ്റെ പ്രധാന ആയുധമായ ഗദ സമർപ്പിക്കുന്നതിലൂടെ കഠിനമായ തടസങ്ങൾ നീങ്ങുമെന്നും ദോഷങ്ങൾ മാറുമെന്നുമാണ് വിശ്വാസം. ശനി, ചൊവ്വ, വെള്ളി ദിവസങ്ങളിലും ഹനുമാൻ ജയന്തി പോലുള്ള വിശേഷ ദിവസങ്ങളിലും ഈ വഴിപാട് നടത്തുന്നതിന് കൂടുതൽ പ്രാധാന്യമുണ്ടെന്നാണ് വിശ്വാസം. അവിൽ നിവേദ്യം, നെയ് വിളക്ക് വഴിപാടുകളും രമേശ് ചെന്നിത്തല നടത്തി.

കാര്യസിദ്ധിക്കും ദോഷമകറ്റാനും വഴിപാടുമായി രമേശ് ചെന്നിത്തല; വഴിപാട് ആലത്തിയൂർ ഹനുമാൻ കാവിൽ