ഉത്തരേന്ത്യയ്ക്ക് കുളിരുന്നു; ഷിംലയേക്കാള്‍ തണ്ണുപ്പ് ഡല്‍ഹിയില്‍

By Web DeskFirst Published Nov 25, 2017, 8:15 PM IST
Highlights

ദില്ലി: ഡിസംബര്‍ മാസം ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേ ഉത്തരേന്ത്യയില്‍ കടുത്ത ശൈത്യത്തിലേക്ക്. പല ഉത്തരേന്ത്യന്‍ നഗരങ്ങളിലും പത്ത് ഡിഗ്രി സെല്‍ഷ്യസില്‍ താഴെ താപനിലയാണ് ഇന്നലെയും ഇന്നും രേഖപ്പെടുത്തിയത്. 

വിനോദസഞ്ചാര കേന്ദ്രമായ ഷിംലയേക്കാളും കുറഞ്ഞ താപനിലയാണ് പല ഉത്തരേന്ത്യന്‍ നഗരങ്ങളിലും എന്നതാണ് കൗതുകം. ചണ്ഡീഗഢില്‍ 9 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയപ്പോള്‍ പഞ്ചാബിലെ അമൃത്സറിലും ലുധിയാനയിലും ഹരിയാനയിലെ ഹിസാറിലും 6.8 ഡിഗ്രീ സെല്‍ഷ്യസാണ് കൂടിയ താപനില. 

അതേസമയം സമുദ്രനിരപ്പില്‍ നിന്ന് 7000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഷിംലയില്‍ താപനില 10.6 ഡിഗ്രീയാണ്. ഹിമാചല്‍ പ്രദേശിലെ മറ്റൊരു ടൂറിസ്റ്റ് കേന്ദ്രമായ ധര്‍മശാലയില്‍  7 ഡിഗ്രീ സെല്‍ഷ്യസ് ചൂടും രേഖപ്പെടുത്തി. എന്നാല്‍ രാജ്യതലസ്ഥാനമായ ദില്ലിയില്‍ ഷിംലയേക്കാള്‍ തണ്ണുപ്പാണ് രേഖപ്പെടുത്തിയത്. 8.6 ഡിഗ്രിയാണ് ഇന്ന് ദില്ലിയില്‍ രേഖപ്പെടുത്തിയ കൂടിയ താപനില. 


 

click me!