കോടഞ്ചേരിയില്‍ ഗര്‍ഭിണിയെ ആക്രമിച്ച സംഭവം; വിമര്‍ശനവുമായി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഉപാധ്യക്ഷന്‍

Web Desk |  
Published : May 10, 2018, 03:18 PM ISTUpdated : Jun 29, 2018, 04:10 PM IST
കോടഞ്ചേരിയില്‍ ഗര്‍ഭിണിയെ ആക്രമിച്ച സംഭവം; വിമര്‍ശനവുമായി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഉപാധ്യക്ഷന്‍

Synopsis

കോടഞ്ചേരിയില്‍ ഗര്‍ഭിണിയ ആക്രമിച്ച സംഭവം സുരക്ഷ ഒരുക്കുന്നതില്‍ ഭരണകൂടത്തിന് വീഴ്ചയെന്ന് ജോര്‍ജ് കുര്യന്‍

ദില്ലി:കോടഞ്ചേരിയിൽ ഗർഭിണിയെ ആക്രമിച്ച സംഭവത്തിൽ ജ്യോത്സനക്കും കുടുംബത്തിനും സുരക്ഷ ഒരുക്കുന്നതിൽ ഭരണകൂടത്തിന് വീഴ്ച പറ്റിയെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഉപാധ്യക്ഷൻ ജോർജ് കുര്യൻ. റൂറൽ എസ്പിയെ വിളിച്ച് വരുത്തിയത് വീഴ്ച പറ്റിയതിനാൽ. പ്രതികൾക്ക് മേൽ വധശ്രമക്കുറ്റം കൂടി ചുമത്തണമെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.

വേളംകോട് ലക്ഷംവീട് കോളനിയിലെ വീട്ടില്‍ക്കയറിയാണ് കുടുംബത്തെ പ്രതികള്‍ ആക്രമിച്ചത്. ഇതിനിടെ ജ്യോത്സനക്ക് ചവിട്ടേറ്റു. തുടര്‍ന്ന് നാലരമാസമായ ഗര്‍ഭം അലസി. മുഴുവന്‍ പ്രതികളെയും പിടിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പൊലീസ് സ്റ്റേഷന് മുമ്പില്‍ കുടില്‍ കെട്ടി സമരം നടത്തിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മാലിന്യ കൂമ്പാരത്തിൽ ബാഗിൽ ഉപേക്ഷിച്ച നിലയിൽ യുവതിയുടെ മൃതദേഹം; കൈകാലുകൾ കെട്ടിയ നിലയിൽ, അന്വേഷണം
രണ്ട് ദിവസത്തെ സന്ദർശനം, ഉപരാഷ്ട്രപതി 29 ന് തിരുവനന്തപുരത്ത്