നടിക്കെതിരെയുള്ള ആക്രമണം: ഡിജിപിയെ വിളിച്ച് വരുത്തുമെന്ന് ദേശീയവനിതാകമ്മീഷൻ

Published : Feb 20, 2017, 12:53 PM ISTUpdated : Oct 04, 2018, 06:54 PM IST
നടിക്കെതിരെയുള്ള ആക്രമണം: ഡിജിപിയെ വിളിച്ച് വരുത്തുമെന്ന് ദേശീയവനിതാകമ്മീഷൻ

Synopsis

ദില്ലി: നടിയെ ആക്രമിച്ച സംഭവത്തിൽ ഡിജിപിയെ വിളിച്ച് വരുത്തുമെന്ന് ദേശീയവനിതകമ്മിഷൻ അറിയിച്ചു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ വേഗത്തിലുള്ള വിചാരണ ഉറപ്പാക്കാൻ ബിൽ കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യനായിഡു അറിയിച്ചു.

നടിക്കെതിരെയുള്ള ആക്രമണം ദേശീയതലത്തിൽ തന്നെ വലിയചർച്ചയായ സാഹചര്യത്തിലാണ് വനിതാകമ്മീഷൻ സ്വമേധയഇടപെടാൻ തീരുമാനിച്ചത്. കുറ്റവാളികൾക്കെതിരെ എന്തൊക്കൊ നടപടി സ്വീകരിച്ചുവെന്ന് വിശദീകരിക്കാൻ ഡിജിപിയെ നേരിട്ട് വിളിപ്പിക്കാനാണ് കമ്മീഷന്റെ തീരുമാനം. സംസ്ഥാനസർക്കാരും പൊലീസും മതിയായരീതിയിൽ പ്രവർത്തിച്ചില്ലെങ്കിൽ സ്വന്തം നിലയിൽ അന്വേഷണം നടത്താനും ദേശീയവനിതാകമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്. 

സംഭവത്തിനെതിരെ കേന്ദ്രമന്ത്രിമാർ സംസ്ഥാനസർക്കാരിനെ നിശതമായി വിമർശിച്ച് രംഗത്തെത്തി. കുറ്റവാളികളെ സഹായിക്കിലല്ല സാധാരണജനങ്ങളെ സംരക്ഷിക്കുകയാണ് സംസ്ഥാനസർക്കാരിന്റെ ചുമതലയെന്ന് കേന്ദ്രവനിതാശിക്ഷുക്ഷേമ മന്ത്രി മേനകഗാന്ധി പറഞ്ഞു. 

സർക്കാർ മനുഷ്യത്വവും നട്ടെല്ലും ധൈര്യവും കാണിക്കണമെന്നും അവർ ആവശ്യപ്പെട്ടു.സ്ത്രീകൾക്കെതിരെയുള്ള  അതിക്രമങ്ങളിൽ വേഗത്തിലുള്ള വിചരാണ ഉറപ്പാക്കാൻ ബിൽ കൊണ്ടുവരുമെന്ന് മന്ത്രി വെങ്കയ്യനായിഡു അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ്ഐആ‍ർ കരട് പട്ടിക; പ്രശ്നങ്ങൾ പരിശോധിക്കാൻ നിശാ ക്യാമ്പുമായി കോണ്‍ഗ്രസ്, ഇന്ന് വൈകിട്ട് 5 മണി മുതൽ
തദ്ദേശ തെരഞ്ഞെടുപ്പ് തോൽവി; തിരുത്തൽ നടപടികൾ വേഗത്തിലാക്കാൻ സിപിഎം, പോരായ്മകൾ പരിഹരിക്കാൻ ആക്ഷൻ പ്ലാൻ ഉണ്ടാക്കും