സംസ്‌കാരത്തിനു കൊണ്ടുപോകുന്ന വഴി മൃതദേഹം എഴുന്നേറ്റു

Published : Feb 20, 2017, 12:26 PM ISTUpdated : Oct 05, 2018, 12:07 AM IST
സംസ്‌കാരത്തിനു കൊണ്ടുപോകുന്ന വഴി മൃതദേഹം എഴുന്നേറ്റു

Synopsis

ബംഗലൂരു: സംസ്‌കാരത്തിനു കൊണ്ടുപോകുന്ന വഴി മൃതദേഹം എഴുന്നേറ്റു. കര്‍ണാടകയിലെ കുബള്ളിയിലാണ് സംഭവം.  കുമാര്‍ മാരിവാദാണ് സംസ്‌കാരത്തിന് തൊട്ട് മുന്‍പ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. 17 കാരനായ കുമാര്‍ മാരിവാദ് മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ സ്ഥീരീകരിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ സംസ്‌കാരത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തതെന്ന് ഉദയവാണി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

അടുത്തുള്ള ശ്മശാനത്തിലേക്ക് കൊണ്ടുപോകുമ്പോഴാണ് കുമാറിന്റെ കൈകാലുകള്‍ അനങ്ങുന്നതും ശ്വസോച്ഛാസമെടുക്കുന്നതും ബന്ധുക്കളുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് മരണം സ്ഥിരീകരിച്ച ഡോക്ടര്‍മാരുടെ അടുത്തു തന്നെ ബന്ധുക്കള്‍ കുമാറിനെ എത്തിച്ചു. കുമാറിന്റെ സ്ഥിതി സ്ഥിതി ഇപ്പോഴും ഗുരുതരാവസ്ഥയിലാണ് എന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്. 

ഒരുമാസം മുമ്പ് തെരുവു നായയുടെ കടിയേറ്റ് കുമാര്‍ മാരിവാദിനെ ആസ്പത്രിയില്‍ അഡ്മിറ്റ് ചെയതിരുന്നു. കടുത്ത പനി ബാധിച്ചതിനെ തുടര്‍ന്ന് കുമാറിനെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. അണുബാധ ശരീരത്തെ ഗുരുതരമായി ബാധിച്ചപ്പോഴാണ് വീട്ടുകാരുടെ സമ്മതത്തോടെ ഡോക്ടര്‍മാര്‍ കുമാറിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയത്. 

മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ കുമാറിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ക്കുള്ള ഏര്‍പ്പാടുകളും ചെയ്തു. ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുപോകുന്ന വഴിയൊന്നും കുമാറിന് അനക്കമില്ലായിരുന്നു എന്ന് ബന്ധു ശരണപ്പ നായിക്കാര്‍ പറഞ്ഞു. കര്‍ണാടകയില്‍ നിര്‍മാണതൊഴിലാളിയായി ജോലി നോക്കുകയാണ് കുമാര്‍. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

2500 കോടി രൂപ വിലയുള്ള അമേരിക്കൻ വിമാനം തകർത്തുവെന്ന് ഇറാൻ, ആക്രമണം പ്രിൻസ് സുൽത്താൻ എയർ ബേസിൽ, പ്രതികരിക്കാതെ അമേരിക്ക
5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനിടെയുള്ള എഫ്‌സിആര്‍ഐ ഭേദഗതിക്ക് പിന്നിൽ നിഗൂഢ ലക്ഷ്യങ്ങൾ, പാര്‍ലമെന്‍റിനകത്തും പുറത്തും പോരാട്ടം നടത്തും: വേണുഗോപാൽ