
കൊല്ലം: കുളത്തുപ്പുഴ കടമാങ്കോട് ആദിവാസി കോളനിയിലെ പ്ലസ് ഒൺ വിദ്യാർത്ഥിനിയുടെ ആത്മഹത്യയില്‍ ദുരുഹത ഉണ്ടെന്ന് നാട്ടുകാർ. കോളനിയിലെത്തിയ ചില ആളുകളെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസമാണ് കോളനിയിലെ വീട്ടില്‍ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിടിന് പൊലീസ് കാവല്‍ ഏർപ്പെടുത്തിയതിന് ശേഷം രാവിലെ മുതലാണ് പൊലീസ് നടപടികള്‍ തുടങ്ങിയത്. വിദഗ്ധ അന്വേഷണത്തിന്‍റെ ഭാഗമായി കൊല്ലത്ത് നിന്ന് വിരലടയാള വിദഗ്ദർ എത്തി. ഫോറൻസിക് വിദഗ്ധർ ഡോഗ് സ്ക്വാഡ് എന്നിവർ സ്ഥലത്ത് എത്തി പരിശോധന നടത്തി.
പൊലീസിനായി സമീപത്തി ചെലസ്ഥലങ്ങളില്‍ മണം പിടിച്ച് എത്തി. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ സാനിധ്യത്തിലായിരുന്നു നടപടികള്‍ പൂർത്തിയാക്കിയത്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു കുളത്തുപ്പുഴ സർക്കിള്‍ ഇൻസ്പെക്ടർക്കാണ് അന്വേഷണ ചുമതല.
കഴിഞ്ഞ രണ്ട് ദിവസമായി സ്കൂളില്‍ പോകാതിരുന്ന പെൺകുട്ടി ഇന്നലെ വീടിന് പുറത്ത് പോയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിടുണ്ട്. പെൺകുട്ടിയുടെ ചില അടുത്ത സുഹൃത്തുകള്‍ ബന്ധുക്കളായ ചില യുവാക്കള്‍ എന്നിവരെ ചുറ്റിപറ്റി അന്വേഷണം നടക്കുന്നത് കൂടാതെ കോളനിയില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടക്ക് എത്തിയ അപരിചതരെ കുറിച്ചും പൊലീസ് അന്വേഷണം നത്തുന്നുണ്ട്. അഞ്ച് മണിക്കൂർ കൊണ്ടാണ് പൊലീസ് നടപടികള്‍ പൂർത്തിയായത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam